Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ബിയര്‍ അന്താരാഷ്ട്ര വിപണിയില്‍ ജനരോഷം ആളികത്തുന്നു   - എബി മക്കപ്പുഴ

Picture

ഇന്ത്യന്‍ ജനതയുടെ വീടുകളിലും, സ്‌കൂള്‍, ഓഫീസ് ചുവരുകളിലും വെച്ച് ആരാധിക്കുന്ന രാഷ്ട്രപിതാവ് ഇന്ന് ബിയര്‍ ബൊട്ടിലിലും, കാനുകളിലും ആഭാസനാകുന്നു. അമേരിക്കന്‍ ബിയര്‍ കമ്പനിയായ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംഗ് ആണ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള  ബിയര്‍ അന്താരാഷ്ട്ര വിപണിയില്‍ വില്പനയ്ക്ക് ഇറക്കിയത്.ബിയറിനു നല്കിയ പേരും ഗാന്ധിബോട്ട്  എന്നാണ്.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തോട് വിപണിയിലിറങ്ങിയ ബിയറിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നിട്ടുണ്ട്.   

രാഷ്ട്രപിതാവിന്റെ പേരിനെ അപമാനിക്കുന്ന തരത്തില്‍ മദ്യം
പുറത്തിറക്കിയതിനെതിരെ അഭിഭാഷകനായ എസ്. ജനാര്‍ദ്ദനന്‍ ഹൈദരാബാദ് നമ്പള്ളി കോടതിയില്‍ സ്വകാര്യ ഹരജി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമ പ്രകാരം, രാജ്യത്തിന്റെ ആദരവിന് കളങ്കം വരുത്തുന്ന കുറ്റകരമാണിതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രപിതാവിനെ അപമാനിച്ച മദ്യ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും പൊതുവായി ഉയര്ന്നിട്ടുണ്ട്.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code