Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേളി ഭവനം നിര്‍മിച്ചു നല്‍കി

Picture

ചങ്ങനാശേരി (സൂറിച്ച്): സ്വിറ്റ്‌സര്‍ലന്‍ഡിലെ സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ കേളി വിധവയും ഭവനരഹിതയുമായ നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കി. മൂന്നു ലക്ഷം രൂപ കേളിയും ബാക്കി തുക ഇടവകാംഗ ങ്ങളും കൂടി സമാഹരിച്ചാണ് ഭവനം നിര്‍മിച്ചു നല്‍കിയത്.

കേളി പ്രസിഡന്റ് ബാബു കാട്ടുപാലം, പ്രഫ. എന്‍. ജയരാജ് എംഎല്‍എ, കേളി കുടുംബാംഗം തോമസ്‌കുട്ടി കൊട്ടാരത്തില്‍ എന്നിവര്‍ താക്കോല്‍ ദാന ചടങ്ങ് നിര്‍വഹിച്ചു. സെന്റ് ജോണ്‍ ഫൊറോന പള്ളി വികാരി റവ. ഡോ. ഫിലിപ്പ് നെല്‍പുരയില്‍ ഭവനം ആശീര്‍വദിച്ചു.

കേളിക്ക് ലഭിക്കുന്ന വരുമാനവും കൂടാതെ അംഗങ്ങളും അഭ്യുദയകാംക്ഷികളും നല്‍കുന്ന തുകയും കേരളത്തിലെ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നു. ഇതിനകം ഒന്നര കോടി രൂപയോളം സാമൂഹ്യ സേവനത്തിനായി കേളി വിനിയോഗിച്ചു. കുട്ടികളുടെ പ്രോജക്ട് ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍, അംഗവൈകല്യം മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തണല്‍ തുടങ്ങിയ പദ്ധതികളിലൂടെയും കൂടാതെ സോഷ്യല്‍ വര്‍ക്ക് കമ്മിറ്റി വഴിയും കേളി വിവിധ മേഖലകളില്‍ സഹായം എത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code