Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്:  സാമ്പത്തിക വളര്‍ച്ചയില്‍ താമസിയാതെ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 2016-2017 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നില്‍ എത്തുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇത് വിശദമാക്കുന്നത്. ലോക ബാങ്ക് നടത്തിയ വിശകലനത്തില്‍ 2016-2017 വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിറകിലാക്കി സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് ചീഫ് ഇക്കോണമിസ്റ്റും, സീനിയര്‍ വൈസ് പ്രസിഡന്റുമായ കൗശിഖ് ബാസു പറഞ്ഞു. അധികാരത്തിലെത്തിയശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒട്ടേരെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് ഇന്ത്യയില്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ പരിഷ്‌ക്കാരങ്ങള്‍ വരും നാളുകളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടാകുമെന്ന് ലോക ബാങ്ക് പ്രതീക്ഷിയ്ക്കുന്നു.

2017 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ എത്തുമെന്നാണ് ലോക ബാങ്കിന്റെ ഇപ്പോഴത്തെ വിശകലനം. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത ഉണ്ടാകുമെങ്കിലും 2017ല്‍ അത് 6.9 ശതമാനം മാത്രം ആകാനാണ് സാദ്ധ്യത.  2015 ല്‍ ഇന്ത്യ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പുതിയ സര്‍ക്കാരും, സാമ്പത്തിക പരിഷ്‌ക്കാരങ്ങളും, രാഷ്ട്രീയ മാറ്റവും കൂടുതല്‍ വിദേശ, പ്രവാസി നിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ചും, പുരോഗതിയും നേടുമെന്നും ലോകബാങ്ക് കണക്കാക്കുന്നു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code