Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ് സൈറ്റുകളില്‍ മൊത്ത വില കാണിച്ചിരിക്കണം   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഓണ്‍ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ് സൈറ്റുകളില്‍ കസ്റ്റമര്‍ നല്‍കേണ്ട അവസാന വില കാണിച്ചിരിക്കണമെന്ന് യൂറോപ്യന്‍ കോടതി വിധി പ്രസ്താവിച്ചു. ഓണ്‍ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് ട്രാവല്‍ ഏജന്‍സികളും, എയര്‍ലൈനുകളും യാത്ര ചെയ്യേണ്ട തീയതികളും, എയര്‍പോര്‍ട്ട് വിവരവും ബുക്കിംഗ് വെബ് സൈറ്റില്‍ കൊടുത്താല്‍ നല്‍കേണ്ട മുഴുവന്‍ വിലയും കാണിക്കണം. ആദ്യ പേജില്‍ ഒരു വില നല്‍കിയ ശേഷം, ബുക്കിംഗ് നടത്തി അവസാനം ടാക്‌സ് വിത്യാസം, ബാഗേജ് ഫീസ്, കൗണ്ടര്‍ ചെക്ക് ഇന്‍ ഫീസ്, സീറ്റ് ബുക്കിംഗ് ഫീസ് എന്നിവ കൂട്ടി ചേര്‍ത്ത്  മറ്റൊരു തുക കാണിക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ കോടതി വിധി പറഞ്ഞത്.

എയര്‍ ബെര്‍ലിന്റെ വെബ് സൈറ്റില്‍ കാണിക്കുന്ന വിലയും, ബുക്കിംഗിന് ശേഷം അവസാനം നല്‍കേണ്ട തുകയും തമ്മിലുള്ള അന്തരത്തിന് എതിരെ ഒരു കസ്റ്റമര്‍ നല്‍കിയ കേസിലാണ് ഈ വിധി പ്രസ്താവന ഉണ്ടായത്. ഈ വിധിക്കെതിരെ അപ്പീല്‍ അനുവദിച്ചിട്ടില്ല. ഈ യൂറോപ്യന്‍ കോടതി വിധി യൂറോപ്പിലെ എല്ലാ ഓണ്‍ ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ് സൈറ്റുകള്‍ക്കും ബാധകമാണ്.  അതുപോലെ ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദവുമാണ്.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code