പുത്തന്‍കുരിശ്: മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്നും, കുഞ്ഞുങ്ങളെ ശരിയായ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
കൊച്ചി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന വീതംവെപ്പുള്ള വടവുകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സണ്ഡേസ്കൂള് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, കുടുംബ യൂണിറ്റ് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
സമ്മേളനത്തിന് മുന്നോടിയായി പരിശുദ്ധ കാതോലിക്കാ ബാവായെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയിലെയും സമീപ ദേവാലയങ്ങളിലെയും വിശ്വാസികള്‍ ചേര്‍ന്ന് പുത്തന്‍കുരിശ് ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് വടവുകോട്ടിലേക്ക് ആനയിച്ചു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഐറിനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മരണിക ലോഗോ വി.പി. സജീന്ദ്രന് എം.എല്‍.എ. പ്രകാശനം ചെയ്തു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, സഭാ വൈദീക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സണ്ഡേസ്കൂള് ഡയറക്ടര്‍ ഫാ. കെ.വി. കുര്യാക്കോസ്, വികാരി ഫാ. ഡോ. കുര്യാക്കോസ് തണ്ണിത്തോട്, ജനറല്‍ കണ്‍വീനര്‍മാരായ പ്രൊഫ. എന്‍.കെ. രാജന്, ടി.എം. രാജന്, സെക്രട്ടറി പുന്നൂസ് കെ. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ശതാബ്ദി എന്‍ഡോവ്മെന്റ് ഉദ്ഘാടനവും വിവിധ കലാപരിപാടികളും അരങ്ങേറി.
Comments