Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പഴംന്തോട്ടം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലിയും പെരുന്നാളും ആഘോഷിച്ചു

Picture

അങ്കമാലി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന പഴംന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ജൂബിലി പെരുന്നാളും, ഇടവകാംഗവും അര നൂറ്റാണ്ടുകളോളം വികാരിയായ വന്ദ്യ മത്തായി ഇടയാല്‍ കോര്‍എപ്പിസ്‌കോപ്പായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷവും നടന്നു.
ചടങ്ങിനെത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ പഴംന്തോട്ടം ജംഗ്ഷില്‍ നിന്ന് സ്വീകരിച്ച് ആനയിച്ചു. പെരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സഹവികാരി വന്ദ്യ തോമസ് പോള്‍ റമ്പാന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
പൌരോഹിത്യ സ്വീകരണത്തിന്റെ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വന്ദ്യ ഇടയാല്‍ കോര്‍എപ്പിസ്‌കോപ്പായോട് മലങ്കര സഭാ മക്കള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്നും പരിശുദ്ധ സഭയുടെ സത്യവിശ്വാസത്തിനുവേണ്ടി വളരെയധികം ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയായിരുന്നെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code