Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാലിന്യ സംസ്‌ക്കരണത്തിന്‌ നൂതനാശയം - ഇന്ധനം ആവശ്യമില്ലാത്ത ഇന്‍സിനറേറ്റര്‍   - സിക്‌സ്റ്റസ്‌.പി

Picture

മാലിന്യങ്ങള്‍ നമുക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഘടകം തെന്നയാണ്‌. കേരള സമൂഹത്തില്‍ അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന തലവേദന ഒന്നുവേറെതയൊണ്‌. പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്ത രീതിയില്‍ മാലിന്യം സംസ്‌ക്കരിക്കുന്നതിന്‌ ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേക സംവിധാനങ്ങളൊന്നും തന്നെ നിലവിലില്ല. ഈ അവസരത്തിലാണ്‌ 'സോളിഡ്‌ വേസ്റ്റ്‌ ഇന്‍സിനറേഷന്‍ പ്ലാന്റ്‌' എന്ന ആശയവുമായി ആലുവയിലെ ഊര്‍ജ്ജകേന്ദ്രം രംഗത്തെത്തുന്നത്‌.

ചപ്പുചവറുകളും മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ട്‌ കത്തിക്കുന്നതുവഴി ടണ്‍ കണക്കിന്‌ കാര്‍ബണ്‍ഡൈഓക്‌സൈഡും, കാര്‍ബണ്‍ മോണോക്‌സൈഡും, മറ്റ്‌ വിഷവാതകങ്ങളും നാം ശ്വസിക്കുന്ന അന്തരീക്ഷ വായുമണ്‌ഡലത്തില്‍ ലയിച്ചുചേരുന്നു. മനുഷ്യരുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഇത്തരം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നത്തിന്‌ പരിഹാരമാണ്‌ ഊര്‍ജ്ജ കേന്ദ്രത്തിന്റെ ഇക്കോ ഫ്രണ്ട്‌ലിയായ 'സോളിഡ്‌ വേസ്റ്റ്‌ ഇന്‍സിനറേഷന്‍ പ്ലാന്റ്‌' മാലിന്യം അതുല്‍പ്പാദിക്കുന്നിടത്ത്‌ അന്നുതന്നെ സംസ്‌ക്കരിക്കാന്‍ കഴിഞ്ഞാല്‍ മുനിസിപ്പാലിറ്റിയെയോ കോര്‍പ്പറേഷനെയോ ഒന്നും ആശ്രയിക്കേണ്ടിവരില്ല. ഒരു കാരണവശാലും മാലിന്യങ്ങള്‍ തുറന്നിട്ട്‌ കത്തിക്കുവാന്‍ അനുവദിക്കരുത്‌, പ്രോത്സാഹിപ്പിക്കരുത്‌.

``സോളിഡ്‌ വേസ്റ്റ്‌ ഇന്‍സിനറേഷന്‍ പ്ലാന്റിന്റെ' ഡോര്‍ തുറക്കുമ്പോള്‍ കാണുന്ന ഗ്രില്ലിന്‌ മുകളിലേക്ക്‌ വേസ്റ്റ്‌ ഇടുക. തുടര്‍ന്ന്‌ അല്‍പ്പം കോട്ടണ്‍ വേസ്റ്റ്‌ എടുത്ത്‌ ഡീസലില്‍ മുക്കി തീ കത്തിച്ച്‌ പ്ലാന്റിനുള്ളിലേക്ക്‌ വയ്‌ക്കുക. മാലിന്യം കത്തി തുടങ്ങുമ്പോള്‍ ഡോര്‍ രണ്ടും അടച്ച്‌ കുറ്റിയിടുക. മൂന്ന്‌ മണിക്കൂറിനുശേഷം ഡോര്‍ തുറു നോക്കുമ്പോള്‍ മാലിന്യം പൂര്‍ണ്ണമായും കത്തിത്തീര്‍ന്ന്‌ ചാരം മാത്രമായി കാണാന്‍ കഴിയും. തൊട്ടടുത്ത ദിവസം വീണ്ടും വേസ്റ്റ്‌ ഇടുതിന്‌ തൊട്ടുമുമ്പായി മുകളില്‍ കിടക്കുന്ന ചാരം ഇളക്കി താഴെ കളഞ്ഞതിനുശേഷം മാത്രമേ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ പാടുള്ളൂ. ഗ്രില്ലിന്‌ താഴെയുള്ള ചാരം മാസത്തില്‍ ഒരിക്കല്‍ മാത്രം നീക്കം ചെയ്‌താല്‍ മതിയാകും. 60 ശതമാനം നനവുള്ള വേസ്റ്റുകളാണെങ്കില്‍പ്പോലും പ്ലാന്റ്‌ പ്രവര്‍ത്തിക്കുതിന്‌ യാതൊരുവിധ മറ്റ്‌ ഇന്ധനങ്ങളൊും ആവശ്യമില്ലായെതാണ്‌ ഇത്തരം ഇന്‍സിനറ്റേറിന്റെ ഏറ്റവും വലിയ സവിശേഷത. ഉയര്‍ന്ന താപനിലയിലുള്ള ജ്വലനവും ശരിയായ ഓക്‌സീകരണവും നടക്കുന്നുവെന്നതാണ്‌ 'സോളിഡ്‌ വേസ്റ്റ്‌ ഇന്‍സിനറേഷന്‍ പ്ലാന്റി'ന്റെ പ്രവര്‍ത്തന രീതി. ചൂളയുടേയും വിവിധ ദ്വാരങ്ങളുടേയും പുകക്കുഴലിന്റേയും അളവുകളാണ്‌ ഊര്‍ജ്ജകേന്ദ്രത്തിന്റെ ഇന്‍സിനറേറ്ററിനെ വ്യത്യസ്‌തമാക്കുന്നത്‌.

ഫ്‌ളാറ്റുകള്‍, ഹോസ്‌റ്റലുകള്‍, സ്‌കൂള്‍ - കോളജുകള്‍, ആശുപത്രികള്‍, ഹോ`ട്ടലുകള്‍, ചെറിയ ഫാക്‌ടറികള്‍ എന്നിവയ്‌ക്ക്‌ ഇത്തരം ഇന്‍സിനറേറ്ററുകള്‍ വളരെ ഉപകാരപ്രദമാണ്‌. ഫ്‌ളാറ്റുകള്‍ക്ക്‌ 'സോളിഡ്‌ വേസ്റ്റ്‌ ഇന്‍സിനറേഷന്‍ പ്ലാന്റ്‌' നിര്‍മ്മിക്കുന്നതിന്‌ സ്ഥല പരിമിതിയുണ്ട്‌. പുകക്കുഴലിന്റെ ഉയരം ഫ്‌ളാറ്റിനു മുകളില്‍ വരെ ഉയര്‍ത്തി വിടേണ്ടിവരും എന്നതുതെയാണ്‌ പ്രശ്‌നം. എന്നാല്‍ ടെറസ്സിനുമുകളില്‍ തന്നെ കയറ്റി, സ്ഥലപരമിതി ഉള്ളവര്‍ക്ക,്‌ പ്ലാന്റ്‌ നിര്‍മ്മിക്കാവുന്നതാണ്‌. കോണ്‍ക്രീറ്റിന്‌ ചൂടേല്‍ക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യില്ല. പ്ലാന്റ്‌ നിര്‍മ്മിക്കുവാന്‍ ആവശ്യമായ മെറ്റീരിയല്‍സ്‌ മുകളില്‍ കയറ്റുതിന്‌ ആവശ്യമായ ചെലവ്‌ കൂടുതല്‍ വരുമെന്നു മാത്രം. ഇത്‌ സാധ്യമായാല്‍ ഫ്‌ളാറ്റുകളിലെ മാലിന്യ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുവാന്‍ കഴിയും.

പ്രവര്‍ത്തനശേഷിയും വലിപ്പവും അനുസരിച്ച്‌ ഒരു യൂണിറ്റിന്‌ 1.5 ലക്ഷം രൂപ മുതലാണ്‌ ഇതിന്റെ നിര്‍മ്മാണ ചെലവ്‌. കേരളത്തിലെ 5 ജില്ലകളില്‍ ഇതിനോടകം സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞ ഇത്തരം ഇന്‍സിനറേറ്ററിനെ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഊര്‍ജ്ജകേന്ദ്രം. വ്യത്യസ്‌ത ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഇന്‍സിനറേറ്ററുകള്‍ വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണവും നടക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Mob No: 9633377245.

സിക്‌സ്റ്റസ്‌.പി
സിവില്‍ എഞ്ചിനീയറിംഗ്‌ കസള്‍`ന്റ്‌
Mob No: 9847355979
Email: sixpauls33@gmail.com, sixtusvkd@gmail.com

Address:
Sixtus.P
Shan Bhavan, Vettucaud Titanium P.O., Trivandrum - 695021

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code