Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കമ്മ്യൂണിസം-സെക്കുലറിസം രണ്ടും ഒന്നും തന്നെ- ഫ്രാങ്ക്‌ലിന്‍ ഗ്രഹാം   - പി. പി. ചെറിയാന്‍

Picture

ഒക്കലഹോമ:  'കമ്മ്യൂണിസവും, സെക്കുലറിസവും' രണ്ടും ഒന്നു തന്നെയാണെന്ന് അമേരിക്കയിലെ സുപ്രസിദ്ധ ഇവാഞ്ചലിസ്റ്റും, ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ സി.ഇ.ഒ.യുമായ ഫ്രാങ്കഌന്‍ ഗ്രഹാം അഭിപ്രായപ്പെട്ടു.
 
ജനുവരി 26ന് ഒക്കലഹോമയില്‍ സംഘടിപ്പിച്ച ബാപ്റ്റിസ്റ്റ് ജനറല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് സംസ്ഥാന ഇവാഞ്ചലിസം കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു ഫ്രാങ്ക്‌ലിന്‍.
ഒരു കാലഘട്ടത്തില്‍ ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ച കമ്മ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന് ഭീഷിണിയുയര്‍ത്തിയിരിക്കുന്നത് സെക്കുലറിസമാണെന്ന് അദ്ദേഹം പറഞ്ഞു.
 
മതവിശ്വാസവും, ആരാധനയും തള്ളികളയുന്ന സോഷ്യല്‍ഫിലോസഫിയുടെ വക്താക്കള്‍ സെക്കുലറിസ്റ്റുകളാണ് ഇന്ന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്- കമ്മ്യൂണിസ്റ്റുകളെപോലെ ഇവരും ദൈവമില്ലാത്തവരും, അന്ത്യക്രിസ്തുക്കളുമാണെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു.
 
ഫ്രാങ്കഌന്റെ പിതാവ് ബില്ലഗ്രഹാം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വിദ്യാലയങ്ങളിലുണ്ടായിരുന്ന, ബൈബിള്‍ റീഡിങ്ങ്‌സ പ്രാര്‍ത്ഥന, പത്തു കല്പനകള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന മതനിരപേക്ഷയുടെ പേരില്‍ രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന പാരമ്പര്യങ്ങളും, കീഴ വഴക്കങ്ങളും ഇല്ലായ്മചെയ്യുന്നതിനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. മാത്രമല്ല ലോകം ഇന്ന് അദിനവ ക്രൈസ്തവരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം യഥാര്‍ത്ഥ ക്രൈസ്തവരില്‍ നിഷ്പിതമായിരിക്കുകയാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഫ്രാങ്കഌന്‍ പറഞ്ഞു.
 
രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, മറിച്ച് ഇവരുടെ സാന്നിധ്യം രാജ്യത്തിന്റെ തിരിച്ചു വരവിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണത്തില്‍ മാറ്റം വരുത്തുവാന്‍ ക്രൈസ്തവ സഭകള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കണം. ഇന്ന് അമേരിക്കയില്‍ വ്യാപകമായികൊണ്ടിരിക്കുന്ന സ്വവര്‍ഗ്ഗ വിവാഹം, വിവാഹമോചനം, ഗര്‍ഭചിദ്രം തുടങ്ങിയവ ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവുന്നതല്ലെന്ന് ഫ്രാങ്ക്‌ലിന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code