Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന്

Picture


കോട്ടയം: ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി ഏഴിന് ശനിയാഴ്ച മൂന്നുമണിക്ക് പഴയസെമിനാരിയില്‍ നടക്കും. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍വൊക്കേഷ് ആതിഥേയത്വം വഹിക്കുന്നത്.
സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ ഭാഗമായുള്ള വിവിധ വേദശാസ്ത്ര സമ്മേളനങ്ങള്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ നടത്തും. പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ മാസ്‌റര്‍ ബിഷപ്പ്. ഡോ. എസ്. സദാന്ദ, പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ്, ഓര്‍ത്തഡോക്‌സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സെറാംമ്പൂര്‍ സര്‍വ്വകലാശാല വെസ്‌റ് ബംഗാളിലെ ഹൂഗ്‌ളി ജില്ലയില്‍ 1818ല്‍ സ്ഥാപിതമായതാണ്. ഇതില്‍ ഇന്ത്യയിലെ 80 ലധികം വേദശാസ്ത്ര സെമിനാരികള്‍ (കോളേജ്) അഫിലിയേറ്റ് ചെയ്തിട്ടുണ്ട് നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വേദശാസ്ത്ര കോളേജുകളും കേരളത്തിലെ പ്രശസ്ത വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും സെറാംമ്പൂര്‍ സര്‍വ്വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
കോണ്‍വൊക്കേഷനോട് അനുബന്ധിച്ച് ഫെബ്രുവരി 4 മുതല്‍ 5 വരെ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ വേദശാസ്ത്ര സംവാദങ്ങളും ചര്‍ച്ചകളും, സെമിനാറുകളും നടക്കും.
ആറിന് വൈകിട്ട് 6 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍  പരി. ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിക്കും. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.
ഏഴിന് രാവിലെ 8 മണിക്ക് നടക്കുന്ന ഗുരുസ്മൃതി ശുശ്രൂഷയ്ക്ക് സെറാംമ്പൂര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് അദ്ധ്യക്ഷത വഹിക്കും. പരി. ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ ബിഷപ്പ് ഡോ. സദാന്ദ അദ്ധ്യക്ഷത വഹിക്കും. റവ. ഡോ. ഹല്‍മുട്ട് ഗ്രിംസ്മാന്‍ (ജര്‍മ്മി) ബിരുദദാന പ്രഭാഷണം നടത്തും.
ബിരുദ ബിരുദാന്തര ഡോക്ടറല്‍ തലത്തില്‍ 2014ല്‍ ബിരുദം നേടിയ ഇന്ത്യയിലെ 1000 ലധികം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ വേദശാസ്ത്ര കോളേജുകളില്‍ നിന്നും 1500 ലധികം പ്രതിനിധികള്‍ കോണ്‍വൊക്കേഷന്റെ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code