Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റാഫിള്‍ നറുക്കെടുപ്പ്‌ വിജയിക്ക്‌ സമ്മാനം കൈമാറി

Picture

ഷിക്കാഗോ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായ ശ്രീ ജോസഫ്‌ മാത്യുവിനു ഒന്നാം സമ്മാനമായ 30,000 ഡോളറിന്റെ ചെക്ക്‌ ജനുവരി 18 ഞായറാഴ്‌ച വി: കുര്‍ബ്ബാനാനന്തരം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ കൈമാറുകയുണ്ടായി.

ഈ സംരഭം ഒരു വന്‍ വിജയമാക്കുന്നതിനു വേണ്ടി അകമഴിഞ്ഞ്‌ സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവെന്നും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുവെന്നും വിജാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ ജോറെപ്പിസ്‌ജോപ്പ അറിയിച്ചുു.
പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമായാല്‍ 2015 മാര്‍ച്ച്‌ മാസം ആരംഭിക്കുന്നതാണ്‌. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും വന്ദ്യ: വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code