Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഫാമിലി നൈറ്റ്‌ വര്‍ണ്ണാഭമായി നടത്തപ്പെട്ടു

Picture

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ക്രിസ്‌തുമസ്സ്‌ പുതുവത്‌സരാഘോഷങ്ങോടനുബന്ധിച്ച്‌്‌ വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ്‌ 2015 ജനുവരി 24 ശനിയാഴ്‌ച പള്ളിയില്‍ വെച്ച്‌്‌ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ശനിയാഴ്‌ച 4 മണിക്ക്‌ ആരംഭിച്ച ഫാമിലി നൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ: തെക്കേക്കര വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഏകദേശം 160-ഓളം സെന്റ്‌ പീറ്റേഴ്‌സ്‌ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ 45-ഓളം പരിപാടികള്‍ അടങ്ങിയ ഒരു കലാസദ്യതന്നെ അരങ്ങേറുകയുണ്ടായി. പ്രായഭേദമന്യെ എല്ലാവരും പരിപാടികള്‍ അവതരിപ്പിച്ചു. ഡാന്‍സുകളും, പാട്ടുകളും, ന്യത്തങ്ങളും, സ്‌കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്‌.

ഈ കലാസന്ധ്യയുടെ വിജയത്തിനായി വളരെയധിജം പ്രയത്‌നിച്ച ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ്‌ ശ്രീ ജീവന്‍ തോമ്മസിനേയും, ശ്രീമതി അന്നാ കുന്നത്തിനേയും വികാരി: വന്ദ്യ: തേലപ്പിള്ളില്‍ സ്‌കറിയ കോറെപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിക്കുകയുണ്ടായി. കുറച്ച്‌ വര്‍ഷം മുമ്പ്‌ തുടങ്ങിവച്ച ഈ കൂടിവരവ്‌ ഒരു പരിപൂര്‍ണ്ണ വിജയമായിക്കുന്നു എന്നും ഇതിന്റെ പിന്നില്‍ കോര്‍ഡിനേറ്റേഴ്‌സിനോടൊപ്പം പ്രവര്‍ത്തിച്ച ട്രസ്‌റ്റി. ശ്രീ സാബു മാത്യുവിനേയും , കമ്മറ്റിക്കാരേയും ഇതില്‍ പങ്കടുത്ത എല്ലാവരേയും വന്ദ്യ അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയും വരും വര്‍ഷങ്ങളിലും പൂര്‍വ്വാധികം ഭഗിയായി നടത്തുന്നതിന്‌ എല്ലാവരും ഉത്‌സാഹിക്കണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code