Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വി ട മാ ട്ടേ ന്‍ (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

എന്‍റെ ഭാര്യക്ക്‌ ഒരു
കാമുകനായ്‌ ... ഒരാള്‍

ഉണ്ടായിരുന്നെങ്കില്‍ ...

ഒരുവേളയൊന്നുഞാന്‍
നിനച്ചുപോയീീീീ

എന്‍ പ്രിയദാരക്ക്‌
ഒരു പ്രിയദാരന്‍
ഉണ്ടായിരുന്നെങ്കില്‍
ഞാനെത്ര ധന്യന്‍ !

സായാഹ്നവേളകളില്‍
കുളിച്ചൊരുങ്ങി
പടിപ്പുരവാതില്‍ക്കല്‍
നിന്നിരിക്കണമെന്ന്‌
ഞാന്‍ കട്ടായമായി
പറഞ്ഞിരുന്നതാണ്‌ .

അവള്‍ അങ്ങിനെത്തന്നെ
നിന്നിരുന്നു , പക്ഷെ ,
അവളെ കാമിക്കുവാന്‍
അവളെ പ്രേമിക്കുവാന്‍
അവളെ കൂടെകൂട്ടുവാ ന്‍
ഒരു കോന്തനും വന്നില്ല .

ഏതൊരു തെണ്ടിക്കും
ഏതൊരു വിരൂപനും
ഏതൊരു മാക്രിക്കും
അവളെ കൊടുക്കാന്‍
ഞാന്‍ തയ്യാറായിരുന്നു

എന്തുചെയ്യാന്‍
എന്‍റെ ഈ ജന്മം
ഇങ്ങിനെ ആയിപ്പോയി
ഈശ്വരോ രക്ഷതു !


ഞാനിനി എന്തുചെയ്യും ?
ഈ മാരണത്തെ ഞാന്‍

എങ്ങിനെ ഒഴിവാക്കും ?

ഒരു വഴി പറഞ്ഞുതരൂ .


2

തിങ്കളാഴ്‌ച്ച നല്ല ദിവസം !
ഒരു നല്ല തിങ്കളാഴ്‌ച്ച
ഞാന്‍ ഉണര്‍ന്നെഴുന്നേറ്റു ...
ഇല്ല ; എഴുന്നേറ്റില്ല.

ഉണര്‍ന്നു എന്നത്‌ സത്യം
എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു ;
പക്ഷെ , പറ്റിയില്ലെന്നത്‌

ഏറ്റവും വലിയ സത്യം



അമ്മൂ , ഒന്നുവേഗം വരൂ
എന്താണാവോ പൊങ്ങണില്ല ...
നാണമാവില്ലേ , മനുഷ്യാ
നാട്ടുകാര്‌ കേള്‍ക്കും !

അതല്ലെടീ കയ്‌തേ , ദുഷ്ടേ
എഴുന്നേല്‍ക്കാന്‍ പറ്റണില്ല :
ദേഹംമുഴുവനും വേദന ;
തളര്‍ച്ച ; തലചുറ്റലും

മിണ്ടാതവിടെ കിടക്ക്‌
പണിതീര്‍ത്തിട്ട്‌ വരാം ...
എണീറ്റിട്ടും എന്തുകാര്യം ?
എന്‍റെ പണി മുടക്കാനോ ??

അല്ല , പൊന്നേ , എന്നെയൊന്ന്‌
എഴുന്നേല്‍പ്പിച്ചിരുത്ത്‌ ...
പൊന്നോ , ദുഷ്ടയല്ലേ ഞാന്‍ ?
ഇപ്പോഴല്ല , പൊന്നുദുഷ്ടേ .

ഇന്നലെ രാത്രീല്‌ പറഞ്ഞത്‌
രാവിലെ എന്നെ കാണരുതെന്ന്‌ !
ഞാനിപ്പോള്‍ ഖേദിക്കുന്നു :
പോയാല്‍ മതിയായിരുന്നു !

ശവത്തില്‍ കുത്താതെ , മോളെ
ഈ വയസ്സന്‌ പിന്നാരാ തുണ ?
ഇനിവരുന്നവള്‍ നിന്നേക്കാള്‍
മോശമാണെങ്കില്‍ പിന്നെ ഞാന്‍ ...

വയ്യാതെ കിടക്കുമ്പോഴും
കെളവന്‍റെ ഒരു പൂതി ...
പിടിച്ചിരുത്തിയിട്ടു ഞാന്‍
ചൂടന്‍ചായ കൊണ്ടുതരാം .

ആരാരെയാണ്‌ വിടാത്തത്‌ ...
ആരാരെയാണ്‌ വിടേണ്ടത്‌ ...
ഞങ്ങടെ തര്‍ക്കം തീര്‍ന്നില്ല
നിങ്ങളുടേത്‌ തീര്‍ന്നാവോ ?

C. S. Sankara Warrier , Anubhuti Cherussery
Thaikkattussery - Ollur , Thrissur 680306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code