Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോരസാറും അമ്മിണി ടീച്ചറും (കഥ)   - പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌

Picture

കോരസാറും അമ്മിണി ടീച്ചറും നാട്ടീന്ന്‌ അമേരിക്കയില്‍ വന്നത്‌ മകനെയും മരുമകളെയും പേരക്കുട്ടികളേയും കാണാനും പിന്നെ അമേരിക്ക ഒക്കെ ഒന്ന്‌ കറങ്ങി കണ്ടു പോകാനും വേണ്ടിയാണ്‌ പക്ഷെ അവരുടെ വിസ ശരിയായത്‌ നവംബര്‍ മാസ്സത്തിലാണ്‌. മൂന്ന്‌ മാസ്സത്തെ വിസ. സാറും ടീച്ചറും താമസിക്കുന്നത്‌ മൂത്ത മകന്‍ റോണിയുടെ കൂടെ. റോണി ട്രെയിന്‍ ഒപ്പറേറ്റര്‍ ആണ്‌. വരുമാനം അത്ര പോരാത്തതിനാല്‍ നേഴ്‌സ്‌ ആയ ഭാര്യ റീനയുടെ വരുമാന സര്‌ട്ടിണഫിക്കറ്റ്‌ കാണിച്ചാണ്‌ വിസ തരപ്പെടുത്തിയത്‌. റീന വല്യവീട്ടിലെ കുട്ടിയാണ്‌. ഇളയമകന്‍ മകന്‍ സോണി. കേരളാ സ്‌റ്റോര്‍ നടത്തുന്നു. സോണിയുടെ ഭാര്യ സിമി. അവള്‍ എല്‍. പി.എന്‍ ആണ്‌.

അമ്മായിയപ്പനും അമ്മായിയമ്മേം സമ്മറില്‍ വന്നാല്‍ അവധിയെടുത്തും പൈസ മുടക്കീം പലയിടത്തും അവരെക്കൊണ്ട്‌ പോകേണ്ടി വന്നാലോ എന്നോര്‌ത്ത്‌ റീന മനപ്പൂര്വ്വം മഞ്ഞുകാലത്ത്‌ അവരെ വരുത്തിയതാണെന്ന്‌ സിമി. സിമിയേക്കാള്‍ ശമ്പളം തനിക്കുള്ളതിനാല്‍ അതിന്റെന അസൂയയാണ്‌ അവള്‌ക്കെ ന്ന്‌! റീന.

രണ്ടു കൂട്ടര്‍ക്കും തരക്കേടില്ലാത്ത ജീവിതം. രണ്ടാള്‍ക്കും രണ്ടു മക്കള്‍ വീതം. വീടും കാറും സ്റ്റാറ്റസും ഒക്കെ എമ്പിടി. പോരാഞ്ഞതിന്‌ റോണി സ്ഥലത്തെ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും.

ജനുവരി മാസം. തണുപ്പും കുളിരും മഞ്ഞും വേണ്ടതില്‍ ഏറെയുണ്ട്‌. രാവിലെ മുതല്‍ പുറത്തു മഞ്ഞു പെയ്യുന്നു. അകത്തിരുന്ന്‌ കാണാന്‍ നല്ല രസ്സം.ചുറ്റും നോക്കിയാല്‍ ഒരു വലിയ വെള്ളമുണ്ട്‌ വിരിച്ചപോലെ. ഷര്‌ട്ടി്‌നു പുറമേ ജേര്‌സിു ഇട്ടിട്ടുണ്ടെകിലും കോരസാറിന്‌ തണുപ്പ്‌ മാറുന്നില്ല.മാച്ച്‌ ചെയ്യാത്ത ഒരു ജോഡി സോക്‌സും വലിച്ചു കേറ്റിയാണ്‌ സാറും ടീച്ചറും വീടിനുള്ളില്‍ പോലും സഞ്ചാരം. സോക്‌സ്‌ ഇട്ടിട്ട്‌ വള്ളിചെരുപ്പ്‌ ഇട്ടതിനാല്‍ പിച്ചവച്ചാണ്‌ ടീച്ചറുടെ നടപ്പ്‌.

വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്ന്‌ കിടക്കാമെന്ന്‌ കരുതി ഏഷ്യാനെറ്റ്‌ നിറുത്തി കോരസാര്‍ സോഫയില്‍ നിന്നും എഴുനേറ്റു. അപ്പൊ അടുക്കളയില്‍ ഒരു സംസാരം...

`...അതൊക്കെ ശരിയാ പക്ഷെ അവര്‌ ഇരുപത്‌ ഇരുപത്തിയഞ്ച്‌ ഡോളര്‍ ചോദിക്കും. എന്തിനാ വെറുതെ അത്രേം പൈസ കളയുന്നത്‌. റോണീം അപ്പച്ചനും കൂടി അങ്ങോട്ടിറങ്ങിയാ പത്ത്‌ മിനിറ്റ്‌ വേണ്ട. വേണേല്‍ ചെറുക്കനേം വിളിച്ചോ'

`എടീ അപ്പച്ചന്‌ വയസ്സ്‌ അറുപത്‌ കഴിഞ്ഞു. അങ്ങേരേക്കൊണ്ട്‌ മഞ്ഞു കോരിക്കുകാന്ന്‌! വച്ചാ...?'

`അതിനെന്താ. വന്നപ്പോ മുതല്‍ മൂന്നു നേരം ഭക്ഷണോം കഴിച്ച്‌ ടീവീം കണ്ടു വെറുതെ ഇരിക്കുവല്ലേ. ശരീരം ഒന്നിളകട്ടെ. അല്ലേല്‍ വല്ല പിത്തോം പിടിക്കും'. റീന പറഞ്ഞു നിര്‌ത്തിഇ.

കോരസാര്‍ ടീച്ചറിനെ ഒന്ന്‌ വെട്ടിനോക്കി. ടീച്ചറും അന്തംവിട്ടു നിക്കുകയാണ്‌. നാട്ടില്‍ ജീവിച്ചിരുന്നപ്പോ തൂമ്പ എടുത്ത്‌ ഒരു കിള പോലും കിളച്ചിട്ടില്ലാത്ത ആളാ കോരസാര്‍. വയ്യാഴിക മൂലം. ഷുഗറും പ്രഷറും കൊളസ്‌ട്രോളും വേണ്ടതിലധികമുണ്ട്‌.

ചര്‌ച്ച്‌ കേട്ട്‌ കോര സാര്‍ അവരുടെ അടുത്തേക്ക്‌ ചെന്നു.

`റീന മോള്‌ പറഞ്ഞത്‌ ശരിയല്ലേടാ റോണി. വെറുതെ എന്തിനാ പത്തിരുപത്‌ ഡോളര്‍ കളയുന്നത്‌. ആയിരത്തിയിരുനൂറു രൂപ. വാ, നമ്മുക്ക്‌ കോരി കളയാം'

`അപ്പച്ചാ അത്‌...' റോണി അപ്പച്ചന്റെുയും റീനയുടെയും മുഖത്തേക്കും മാറി മാറി നോക്കി. മകന്‍ പറയാന്‍ പോകുന്നത്‌ എന്താന്ന്‌ അറിയാമായിരുന്നത്‌ കൊണ്ട്‌ അത്‌ ശ്രദ്ധിക്കാത്‌ കോരസാര്‍ പാന്റുംമ ഷൂസും ഇട്ട്‌ റെഡി ആയി വന്നു.

നിസ്സഹായായി ടീച്ചര്‍ വാതില്‌ക്ക്‌ല്‍ തന്നെ നിന്നു. റോണി റെഡി ആകുന്നതിന്‌ മുന്‌പേട അഭിമാനിയായ കോരസാര്‍ മുന്വാ്‌തില്‍ തുറന്ന്‌ മഞ്ഞുകോരാന്‍ തയ്യാറായി പുറത്തേക്കിറങ്ങി. അധികം താമസ്സിയാത്‌ റോണിയും കൂട്ടിനെത്തി. റീന പറഞ്ഞിട്ടാവാം ഇതിനിടെ റോണിയുടെ മൂത്ത പുത്രന്‍ കെവിനും കൂടെ സഹായിക്കാന്‍ എത്തി.

മൂവരും നല്ല തകൃതിയായി മഞ്ഞു കോരാന്‍ തുടങ്ങി. ഇടയ്‌ക്ക്‌ കെവിനൊരു ഫോണ്‍ വന്നപ്പോള്‍ അവന്‍ കലപ്പയും ഇട്ടിട്ട്‌ പോയി.

അണപ്പും വാതവും ക്ഷീണവും ശ്വാസം മുട്ടലും വകവക്കാത്‌ കോരസാര്‍ ഖനമുള്ള മഞ്ഞ്‌ കോരിക്കോരി കളഞ്ഞു. ഇടക്കൊന്ന്‌ നിവര്‌ന്ന്‌ നില്‌ക്കാ ന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. ഇടയ്‌ക്ക്‌ അമ്മിണി ടീച്ചര്‍ കൊണ്ടുവന്ന്‌ കൊടുത്ത ചൂടുള്ള കട്ടന്‍ കാപ്പി കുടിക്കാന്‍ മാത്രം അദ്ദേഹം ഒന്ന്‌ വിശ്രമിച്ചു.

`ഇനി ബാക്കി ഞാന്‍ കോരി കളഞ്ഞോളാം. അപ്പച്ചന്‍ കേറി പൊക്കോ'

`വേണ്ടടാ, ഇതിപ്പോ തീര്‌ന്നി ല്ലേ. ഇതൊക്കെ ഈസ്സിയല്ലേ' അദ്ദേഹം മുഖത്തൊരു ചിരി വരുത്തി.

വൃദ്ധനായ പിതാവിനെക്കൊണ്ട്‌ ഇങ്ങനെ പണി ചെയ്യിക്കുന്നതില്‍ റോണിക്കുള്ള ആകുലത വളരെ വ്യക്തമായിരുന്നു തന്റെ ചോരയല്ലേ അവന്‍, അവന്റെണ വിഷമം തനിക്കു മനസ്സിലാവില്ലേ. പക്ഷെ അത്‌ മനസ്സിലായതായി കോരസാര്‍ നടിച്ചില്ല.

`ഇനി മതി. ബാക്കി ഞാന്‍ ഉപ്പിട്ടോളാം. ദേ ആ ഇരിക്കുന്ന ചാക്ക്‌ ഇങ്ങെടുത്ത്‌ തന്നിട്ട്‌ അപ്പച്ചന്‍ കേറി പൊക്കോ'.

സാറ്‌ തിരിഞ്ഞു നോക്കിയപ്പോ ഗരാജില്‍ ഇരിക്കുന്ന ചാക്ക്‌ കണ്ടു. അതെടുക്കാന്‍ തിരിഞ്ഞത്‌ അല്‌പ്പംഷ വേഗത്തിലായി പോയി. മഞ്ഞില്‍ ചവിട്ടി തെന്നിയ കോരസാര്‍ നടുവടിച്ച്‌ നിലത്ത്‌ വീണു. എഴുനേല്‌ക്കാഗന്‍ ശ്രമിച്ചെങ്കിലും അതിന്‌ പറ്റാത്‌ സാറവിടെ തന്നെ കിടന്നു.

അപ്പച്ചന്‍ വീണ ശബ്ദം കേട്ട്‌ തിരിഞ്ഞുനിന്ന റോണി അപ്പച്ചാ എന്ന്‌ വിളിച്ചോണ്ട്‌ ഓടി ചെന്നു. വികാരാധീനനായി `അപ്പച്ചാ' എന്നൊന്ന്‌ നീട്ടി വിളിച്ചാല്‍ അപ്പച്ചന്റെന വേദനയും ഉളുക്കും മാറി അദ്ദേഹം എഴുന്നേറ്റു വരും എന്ന്‌ റോണി കരുതിയിട്ടുണ്ടാവും.

കോരസ്സാര്‍ വേദനയാല്‍ പുളഞ്ഞു. റോണി സാറിനെ കയ്യില്‍ പിടിച്ച്‌ ഉയര്‌ത്താ ന്‍ ശ്രമിച്ചെങ്കിലും വീഴ്‌ചയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്‌ അനങ്ങാന്‍ പോലും സാധിച്ചില്ല.

കണ്ടുനിന്നിരുന്ന അയല്വദക്കക്കാര്‍ ഓടിക്കൂടി. സ്‌പാനിഷും അമേരിക്കനും മെക്‌സിക്കനും ഇറ്റാലിയനും ഒക്കെ ഉണ്ട്‌. ഇതിനിടെ ആരോ ആംബുലന്‌സുംങ വിളിച്ചു. നിമിഷനേരം കൊണ്ട്‌ ആംബുലന്‌സ്‌ക എത്തി കോര സാറിനെ വണ്ടിയില്‍ കേറ്റി തൊട്ടടുത്തുള്ള ഹോസ്‌പിറ്റലിലേക്ക്‌ പാഞ്ഞു. കൂടെ റോണിയും.

`വാട്ട്‌ ഈസ്‌ യുവര്‍ ഇന്‌ഷുിറന്‌സ്‌്‌'

റോണി ഇന്‌ഷു റന്‌സ്‌ന പറഞ്ഞുകൊടുത്തു. എന്നിട്ട്‌ ഐ.ഡി കാര്‌ഡുംക കാണിച്ചു.

`ഈസ്‌ ഹി വിത്ത്‌ യുവര്‍ ഇന്‌ഷുടറന്‌സ്‌ '

`നോ'. റോണി നിന്ന്‌ പരുങ്ങി.

`അങ്ങനെ എങ്കില്‍ പണം അയാള്‍ അടക്കണമെന്നും അത്‌ സ്വീകാര്യം ആണെങ്കില്‍ മാത്രേ ചികിത്സ പറ്റൂ' എന്നും ക്ലാര്‌ക്ക്‌ പറഞ്ഞു. എല്ലാത്തിനും റോണി തലകുലുക്കി. കാണിച്ചിടത്തെല്ലാം ഒപ്പും ഇട്ടുകൊടുത്തു.

റോണി അപ്പപ്പോള്‍ കാര്യങ്ങള്‍ റീനയെ അറിയിച്ചുകൊണ്ടിരുന്നു. കാര്യങ്ങള്‍ അമ്മച്ചിയോടും പറഞ്ഞേക്കാന്‍ പറഞ്ഞു. ഇക്കണ്ട നേരമത്രയും മുറിയില്‍ അടച്ചിരുന്ന്‌ ജപമാല അര്‌പ്പിചച്ചിരുന്ന അമ്മിണി ടീച്ചര്‍ പൊട്ടിക്കരഞ്ഞു.

പല്ലിനിടയില്‍ എന്തോ മുറുമുറുത്തോണ്ട്‌ റീന മുറി വിട്ടുപോയി.

കോരസാറിനെ എമര്‌ജ ന്‌സി റൂമിന്റെറ ഉള്ളിലേക്ക്‌ കൊണ്ടുപോയി. റോണിയും കൂടെ പോയി. ആറര മണിക്കൂര്‍ അവിടെ കഴിഞ്ഞു. എക്‌സ്‌റേ എടുത്തു. തുടയെല്ലിന്‌ പൊട്ടലുണ്ട്‌. കിടക്കണം. അധികം താമസ്സിയാത്‌ സാറിനെ വാര്‌ഡി ലേക്ക്‌ മാറ്റി. റോണി റീനയെ വിളിച്ച്‌ പറഞ്ഞു

`ഓ മൈ ഗോഡ്‌. എനിക്കിന്ന്‌ ജിം ഉള്ളതാ. നിങ്ങള്‌ ഇങ്ങോട്ട്‌ വാ'

`അപ്പൊ ഇവിടെ ആരാ അപ്പച്ചന്‌ കൂട്ട്‌'

`അതിനല്ലേ അവിടെ നേഴ്‌സ്‌മാര്‌'

ഭാര്യയുടെ വാക്കുകള്‌ക്ക്‌ ഒരിക്കലും എതിര്‌ പറയാന്‍ ശീലിച്ചില്ലാത്ത റോണി അപ്പച്ചനെ അപരിചിതമായ ആശുപത്രിയില്‍ ഒറ്റക്കാക്കി വീട്ടിലേക്ക്‌ മടങ്ങി. ഇടയ്‌ക്ക്‌ പരിചയപ്പെട്ട ഒരു മലയാളി നേഴ്‌സിനോട്‌ വിവരങ്ങള്‍ പറഞ്ഞേല്‌പ്പി ച്ചു.

എല്ലാം മനസ്സിലായെങ്കിലും ബുദ്ധിപൂര്വ്വംച നിശബ്ദത പാലിച്ച അമ്മിണി ടീച്ചര്‍ മകന്‍ വരുന്നതും നോക്കി വെളുപ്പിനെ ഒന്നര വരെ വാതില്‌ക്കില്‍ തന്നെ ഉണ്ടായിരുന്നു.

ഒരാഴ്‌ച ആശുപത്രിയില്‍ കിടന്ന്‌ കോരസാര്‍ സുഖം പ്രാപിച്ചു. ഇതിനിടെ സോണിയുടെ ഭാര്യ സിമി മൂന്ന്‌! തവണ കോരസാറിന്‌ ഊണുമായി വന്നു. മുഴുവന്‍ സമയവും ഉറക്കമിളച്ച്‌ കൂടെ നിന്നത്‌ അമ്മിണി ടീച്ചര്‍. ഭാക്ഷ അറിയാത്ത ടീച്ചര്‍ വിദേശികളായ ആശുപത്രി ജീവനക്കാരുമായി ചെറുപുഞ്ചിരിയിലൂടെ ആശയവിനിമയം നടത്തി.

ബില്ല്‌ വന്നപ്പോള്‍ റോണി തലയില്‍ കൈവച്ച്‌ നിലത്തിരുന്നു പോയി. മൂവ്വായിരത്തില്‍ പരം ഡോളര്‍!!! റീന ഭാവവ്യത്യാസ്സങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. സ്വന്തം തെറ്റുകള്‍ അംഗീകാരിക്കുക എന്നത്‌ വല്യവീട്ടില്‍ പിറന്ന സ്‌ത്രീകള്‌ക്ക്‌ പാടാ.

വഴിയേ പോയ ആരെയെങ്കിലും വിളിച്ചാ മഞ്ഞ്‌ കോരിച്ചിരുന്നെങ്കില്‍ ചെലവ്‌ : $20. ഇപ്പോള്‍ മുടക്കിയത്‌ $3,000 മിച്ചം.

നീക്കിയിരുപ്പ്‌ : പണച്ചിലവ്‌, സമയനഷ്ട്‌ടം, മാനഹാനി, പിതൃദുഖം.

ഇപ്പോള്‍ കിട്ടിയ വാര്‌ത്തവ: അപ്പച്ചനും അമ്മച്ചിയും ഞങ്ങളുടെ കൂടെ വന്നു താമസ്സിച്ചിരുന്നെകില്‍ അവര്‌ക്കീ ഗതി ഒരിക്കലും വരില്ലായിരുന്നു എന്ന്‌ സോണിയുടെ ഭാര്യ സിമി പ്രസ്‌താവിച്ചു. അതിനുള്ള തക്ക മറുപടി റീന ഉടനടി കൊടുത്തെങ്കിലും അത്‌ അച്ചടി യോഗ്യമല്ലാത്തതിനാല്‍ ഇവിടെ ചേര്‌ക്കു്‌ന്നില്ല.

വരാനുള്ളത്‌ വഴിയില്‍ തങ്ങുമോ...തങ്ങിയാല്‍ പറ്റുമോ!


പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌
paulchacko@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code