അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നിന്നും സണ്ഡേസ്കൂള് വാര്‍ഷിക പരീക്ഷയില്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ അനുമോദിച്ചു
പത്താം ക്ലാസ് പരീക്ഷയില്‍ നീതു സുസന്‍ സജി ഔട്ട് സൈഡ് കേരള റീജണില്‍ മൂന്നാം സ്ഥാനവും, യു. എ. ഇ . തലത്തില്‍ ഒന്നാം സ്ഥാനവും, സ്നേഹാ എല്‍സാ കോശി, ശ്രുതി സുസന്‍ കുറിയാക്കോസ് എന്നിവര്‍ യു. എ. ഇ. തലത്തില്‍ രണ്ടാം സ്ഥാനവും, ജെറോം സാജന് വര്‍ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കൃപാ സാറാ റോയി യു. എ. ഇ . തലത്തില്‍ ഒന്നാം സ്ഥാനവും. മേഘാ സാറാ ജേക്കബ്, ശ്വേതാ സുസന്‍ സജി എന്നിവര്‍ ഇടവക തലത്തില്‍ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി .
ചടങ്ങില്‍ കത്തീഡ്രല്‍ വികാരി റവ .ഫാ . എം.സി മത്തായി മാറാഞ്ചേരില്‍, സഹവികാരി റവ .ഫാ. ഷാജന് വര്‍ഗീസ്, ഇടവക ട്രസ്റ്റീ എ. ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ലേല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിച്ച് സംസാരിക്കുക ഉണ്ടായി.
Comments