മലങ്കര സഭാഭാസുരന്‍ പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ (വട്ടശേരില്‍ തിരുമേനി) 81ാം ഓര്‍മ്മപ്പെരുന്നാള്‍ 26, 27 ദിവസങ്ങളില്‍ ഭക്തിയാദരപൂര്‍വ്വം അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിച്ചു.
26ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടന്നു. 27ന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന എന്നിവ നടന്നു. കത്തീഡ്രല്‍ വികാരി ഫാ. മത്തായി മറാഞ്ചേരില്, സഹവികാരി ഫാ. ഷാജന് വറുഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സമാപമായി.
Comments