Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈസ്റ്ററിനോടനുബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സൂപ്പര്‍ താരങ്ങളുടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

Picture

സൂറിച്ച്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫയര്‍മാന്‍ മാര്‍ച്ച് 15നു സൂറിച്ചിലെ വെറ്റ്ത്‌സികോണിലുള്ള കീനോ റിയോയില്‍ രാവിലെ പത്തിനു പ്രദര്‍ശിപ്പിക്കും. മലയാളസിനിമയില്‍ ആദ്യമായിട്ടാണ് അഗ്‌നിശമനസേനാ സേവന വിഭാഗം ഒരു സിനിമയ്ക്കു പശ്ചാത്തലമാവുന്നത്. അവഗണിക്കപ്പെട്ട ഒരു സേവനവിഭാഗത്തിന്റെ അപകടകരമായ ദൗത്യങ്ങളാണു ചിത്രത്തിന്റെ പ്രമേയം. ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമായി പ്രേക്ഷകര്‍ ഇതിനോടകം വാഴ്ത്തിയ ഫയര്‍മാന്‍ സംവിധാനം ചെയ്തിരിക്കുന്നത് ദീപു കരുണാകരനാണ്. നൈല ഉഷ, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, സലിംകുമാര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കുടുംബ ചിത്രങ്ങളുടെ മാസ്റ്റര്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'എന്നും എപ്പോഴും' ഈസ്റ്റര്‍ ദിനത്തില്‍ തന്നെ സൂറിച്ചില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുന്ന വാരത്തില്‍ തന്നെ ഈ ചിത്രം യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ 5നു സൂറിച്ചിലെ വെറ്റ്ത്സികോണിലുള്ള കീനോ റിയോയില്‍ രാവിലെ പത്തിനു ചിത്രം പ്രദര്‍ശിപ്പിക്കും. 16 വര്‍ഷത്തിനുശേഷം മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ താരജോടികള്‍ ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. റീനു മാത്യൂസ്, ഇന്നസെന്റ്, ലെന, ഗ്രിഗറി എന്നിവരും ചിത്രത്തിലുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: പ്രിന്‍സ് കാട്ടുകുടിയില്‍ (0765670887), ടോമി തോണ്ടംകുഴി (076 343 28 62),
ജോജോ വിച്ചാട്ട് (076 711 23 45), സാന്റി പള്ളിക്കമാലില്‍ (076 401 23 45), സ്റ്റീഫന്‍ മാക്കില്‍ (076 411 48 74).

റിപ്പോര്‍ട്ട്: ജോബി ആന്റണി 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code