Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുന്ദരനാരായണ കൃതികളുടെ സംഗീതകച്ചേരി നടത്തി

Picture

ഗുരുവായൂര്‍: സുന്ദര നാരായണ എന്ന തൂലികാ നാമത്തില്‍ ഇരുനൂറിലേറെ ഗുരുവായൂരപ്പകീര്‍ത്തനങ്ങളും ഭജനുകളും രചിച്ച ഇരിഞ്ഞാലക്കുട നടവരമ്പ്‌ വടക്കേ പാലാഴി നാരായണന്‍കുട്ടി മേനോന്‍ അനുസ്‌മരണ പരിപാടി സമാപിച്ചു. കര്‍ണ്ണാടക സംഗീത ശൈലിയില്‍ രചിച്ച കൃതികളുടെ കച്ചേരി അവതരണം, നൃത്താവിഷ്‌കാരം, സംഗീതാരാധന, സിഡി പ്രകാശനം എന്നിവ നടന്നു. ഗായകന്‍ പി. ഉണ്ണികൃഷ്‌ണന്‍ സുന്ദര നാരായണ കൃതികളുടെ കച്ചേരി അവതരിപ്പിച്ചു. ടി.എസ്‌ രാധാകൃഷ്‌ണന്‍ ചിട്ടപ്പെടുത്തി പി. ഉണ്ണികൃഷ്‌ണന്‍ ആലപിച്ച ഒമ്പത്‌ ഗാനങ്ങളടങ്ങിയ സി.ഡി ജയരാജ്‌ വാര്യര്‍ക്ക്‌ നല്‍കി ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടിപ്രകാശനം ചെയ്‌തു.

ഡോ. മാലതി മേനോനും സംഘവും സുന്ദരനാരായണ കൃതി നൃത്താവിഷ്‌കാര സമര്‍പ്പണം നടത്തി. സംഗീതാരാധനയില്‍ തൃപ്പൂണിത്തുറ വി. സരളാ ദേവി, ഐശ്വര്യാ രമേഷ്‌, കാവ്യ ഉണ്ണികൃഷ്‌ണന്‍, കാജല്‍ ഉണ്ണികൃഷ്‌ണന്‍, സംഗീത, കവിത അനില്‍കുമാര്‍, ശ്രീകല സജീവ്‌, പെരുമ്പാവൂര്‍ ശാസ്‌ത്രീയ സംവീത വിദ്യാലയത്തിലെ രാജലക്ഷ്‌മി അശോകന്‍, എം.വി. രജീഷ്‌, അനന്ദു മുരളി, സുനില വേണി, അഞ്‌ജന വിജയകുമാര്‍, പി.വി. കൃഷ്‌ണപ്രഭ എന്നിവര്‍ പങ്കെടുത്തു. ഡോ. വി.ആര്‍. ദിലീപ്‌ കുമാര്‍ സുന്ദരനാരായണ കൃതികളുടെ കച്ചേരി അവതരിപ്പിച്ചു. എടപ്പിള്ളി അജിത്‌ കുമാര്‍ (വയലിന്‍), ബോംബെ കെ.ബി. ഗണേശ്‌ (മൃദംഗം), കോട്ടയം മുരളീഝധരന്‍ (മുഖര്‍ശംഖ്‌) എന്നിവര്‍ പക്കമേളമൊരുക്കി.

ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ ഇരിഞ്ഞാലക്കുട നാദോപാസന സംഘടിപ്പിക്കുന്ന സുന്ദരനാരായണ കൃതികളുടെ ആലാപന മത്സരം ഉണ്ടായിരിക്കും. വിജയികള്‍ക്ക്‌ 10000, 7500, 5000 രൂപയും സര്‍ട്ടിഫിക്കറ്റും, പ്രശസ്‌തിഫലകവും സമ്മാനമായി നല്‍കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:
nadopasana@yahoo.com

Mr. V.P.N. Menon had been in N.J. for decades.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code