Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക്‌ ഡിട്രോയിറ്റില്‍ മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കും   - അലന്‍ ചെന്നിത്തല

Picture

ഡിട്രോയിറ്റ്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ വിശുദ്ധ വാരത്തോടനുബന്ധിച്ച്‌ ഹോശാന ഞായര്‍ ശുശ്രൂഷകള്‍ക്ക്‌ ഡിട്രോയിറ്റ്‌ മാര്‍ത്തോമാ പള്ളിയില്‍ നേതൃത്വം നല്‍കും. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഉള്‍പ്പെടുന്ന മിനിയാപ്പോളിസ്‌ പ്രെയര്‍ ഫെല്ലോഷിപ്പില്‍ മാര്‍ച്ച്‌ 27-നും, ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ മാര്‍ച്ച്‌ 28നും മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‌കും.

ഡിട്രോയിറ്റ്‌ മാര്‍ത്തോമാ പള്ളിയുടെ പാരീഷ്‌ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും 14 കുട്ടികള്‍ക്ക്‌ ആദ്യകുര്‍ബാന നല്‍കുകയും ചെയ്യും. ആള്‍ട്ടര്‍ ബോയ്‌സ്‌ കവനന്റ്‌ ഗേള്‍സിന്റെ സമര്‍പ്പണ ശുശ്രൂഷയും നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code