മെല്‍ബണ്‍: ഹൃസ്വസന്ദര്ശനത്തിനാര്ത്ഥം മെല്‍ബണില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസിന് ഒഐസിസി ഓസ്ട്രേലിയ ദേശീയ കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്കി. കേരളത്തില്‍ നിന്നും പ്രവാസിയായി വിദേശത്ത് എത്തുന്ന മലയാളികള്‍ നാടിനോടും നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളോടും കാണിക്കുന്ന സ്നേഹം രാജ്യരക്ഷപോലെ തന്നെ മഹത്തരമാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.വി തോമസ് ഓര്‍മ്മിപ്പിച്ചു.
ഓരോ രാജ്യത്തും കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നല്ല ചെറുപ്പക്കാര്‍ ഉണ്ടാകട്ടെ എന്നും അത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ ആകട്ടെ എന്നൂം പ്രൊഫ കെ.വി തോമസ് എം.പി പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ് ശ്രീ. ജോസ് എം. ജോര്‍ജ് മുന്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അഡ്ലൈഡില് സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായിട്ടാണ് പ്രൊഫ. കെ.വി തോമസ് എത്തിയത്. പി.ആര്‍ഒ ആയ ജോര്‍ജ് തോമസ് ഓവര്‍സീസ് കോണ്‍ഗ്രസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് വിക്ടോറിയ ഭാരവാഹികളായ ജിബി ഫ്രാങ്ക്ളിന് ബോസ്കോ തിരുവനന്തപുരം, മാര്‍ട്ടില്‍ മാത്യൂ, ക്ലീറ്റസ് ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments