Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈനില്‍ പ്രസംഗിയ്ക്കുന്നു. ഏപ്രില്‍ 28ന്   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍ : ആഗോളതലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയും വചന കേഴ് വിയ്ക്കുമായി കൂടി വരുന്ന ടെലി കോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷ്ണല്‍ പ്രയര്‍ ലൈനില്‍(ഐപിഎല്‍) ഏപ്രില്‍ 28ന് ചൊവ്വാഴ്ച വൈകുന്നേരം കൊച്ചിയിലെ മാര്‍ത്തോമ്മാ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസ് സന്ദേശം നല്‍കുന്നതാണ്.
ദീര്‍ഘനാളുകളായി കൗണ്‍സിലിംഗ് രംഗത്ത് ശ്രദ്ധേയനായ ജോര്‍ജ്ജ് വര്‍ഗീസ് അച്ചന്‍ ശാലോം ടിവിയില്‍ എല്ലാ ശനിയാഴ്ചയും സംപ്രേക്ഷണം ചെയ്യുന്ന 'ബി പോസിറ്റീവ്' കൗണ്‍സിലിംഗ് പരിപാടിയില്‍ കൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്. മാര്‍ത്തോമ്മാ സഭയുടെ ചാനല്‍ പ്രോഗ്രാമായ 'മലങ്കര ദര്‍ശന്‍ ടിവി' യുടെ ജനറല്‍ കണ്‍വീനറായ പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷനിലെ പരിഭാഷക രംഗത്തെ സ്ഥിരസാന്നിദ്ധ്യമാണ്.
കൗണ്‍സിലിംഗില്‍ അമേരിക്കയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള ഇദ്ദേഹം കൗണ്‍സിലിംഗ് സംബന്ധിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
(GV) ജീവി എന്ന തൂലികാനാമത്തില്‍ നോവലും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഫോണ്‍ ലൈന്‍ ഉപയോഗിയ്ക്കാം. 1-605-562-3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിച്ചാല്‍ മതി.
 
തങ്ങളുടെ പ്രാര്‍ത്ഥനാവിഷയങ്ങള്‍ പങ്കുവയ്ക്കുന്നതിനും, പ്രാര്‍ത്ഥിയ്ക്കുന്നതിനും അവസരമൊരുക്കുന്ന ഈ പ്രെയര്‍ ലൈന്‍ എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 9 മണിയ്ക്ക് ആരംഭിയ്ക്കുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
സി.പി. ശാമുവേല്‍(ഡിട്രോയിറ്റ്) - 586-216-0602
ടി.എ.മാത്യൂ(ഹൂസ്റ്റണ്‍)-832-771-2504



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code