Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ജേര്‍ണലിസത്തില്‍ ഡോക്ടറെറ്റ് നേടി   - ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Picture

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും പി. എച്ച്.ഡി നേടിയ ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍.
'മാധ്യമ ആഗോളീകരണവും സാംസ്‌കാരിക അധീശത്വവും ഇന്ത്യന്‍ മാധ്യമങ്ങളില്‍' എന്ന വിഷയത്തില്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ.എ കെ രാമകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കോട്ടയം സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിടിക്‌സില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറെറ്റ്.

കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, സെറാംമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും കമ്മ്യുണിക്കേഷനില്‍ എം റ്റി എച്ചും, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ എം.ഫിലും കരസ്ഥമാക്കി

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ജേര്‍ണലിസവും, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനത്തില്‍ പ്രായോഗിക പരിശീലനവും നേടി.

കോട്ടയം ഓര്‍ത്തഡോക്‌സ് വൈദീക സെമിനാരിയില്‍ 1995 മുതല്‍ കമ്മ്യുണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപകനും, 2012 മുതല്‍ മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററുമാണ്. വിവിധ വിഷയങ്ങളില്‍ 12 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു

പന്തളം കരിങ്ങാട്ടില്‍ കെ.റ്റി ജോണിന്റെയും, ഏലിയാമ്മ ജോണിന്റെയും മകന്‍. അറത്തില്‍ സെന്റ് ജോര്‍ജ് മഹാഇടവകാംഗം.

ആയൂര്‍ പുഞ്ചക്കോണം അഡ്വ. ജെയ്‌സി കരിങ്ങാട്ടിലാണ് സഹധര്‍മ്മിണി.

മക്കള്‍: ബോധിഷ്, ബോധിഷ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code