Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

Picture


ന്യൂയോര്‍ക്ക്: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ എന്ന സ്ഥലത്ത് താമസക്കാരനായ നരിക്കുഴിയില്‍ സണ്ണിയുടെ ഭാര്യ ജോമോള്‍ (42) എന്ന വീട്ടമ്മയുടെ നല്ലവരായ മനുഷ്യസ്‌നേഹികളില്‍ നിന്നും സഹായം തേടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി '' എ പ്‌ലാസ്റ്റിക് അനീമിയ'' എന്ന അപൂര്‍വ്വരോഗത്താല്‍ ഗുരുതരമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന ജോമോള്‍ ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

ഒരു പെയിന്റര്‍ ആയി ജോലി ചെയ്തു വന്നിരുന്ന സണ്ണി ദിവസേന കൂലിപ്പണി എടുത്താണ് രോഗികളായ തന്റെ അമ്മയെയും ഭാര്യയെും സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളെയും പോറ്റിയിരുന്നത്. കടബാദ്ധ്യതകള്‍ കൊണ്ടുകഷ്ടപ്പെടുന്ന സണ്ണിക്ക് സന്മനസ്സുള്ളവരുടെ സഹായം ഒന്നു മാത്രമാണ് ഇന്ന് ആശ്രയം. ഇതിനോടകം 11 ലക്ഷത്തിലധികം രൂപ ചിലവായിക്കഴിഞ്ഞു. ജീവന്‍ നഷ്ടപ്പെട്ട എന്ന നിലയില്‍ വരെ എത്തിയിരുന്ന ജോമോള്‍ക്ക് വിദഗ്ധ ചികിത്സ ലഭിച്ചതിന്റെ ഫലമായി രോഗശമനം വന്നിട്ടുണ്ട്. എങ്കില്‍ പോലും ഇപ്പോഴും ചികിത്സ തുടരേണ്ടിയിരിക്കുന്നു.

നാട്ടുകാരില്‍ നല്ലവരായ ചില മനുഷ്യസ്‌നേഹികളുടെ ശ്രമഫലമായി ഒരു സഹായനിധി ആരഗഭിച്ച് കുടുംബത്തെ താങ്ങിനിര്‍ത്തുന്നു. ഇൗ സാഹചര്യത്തിലാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥന നടത്തിയത്.

ഇവരെ ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമായി സഹായിക്കാന്‍ താല്‍പര്യമുള്ള സന്മനസ്സുള്ളവര്‍ക്ക താഴെക്കാണുന്ന വിലാസത്തില്‍ സഹായം അയച്ചുകൊടുക്കുകയും ഫോണില്‍ നേരിട്ട് വിളിക്കുകയോ ചെയ്യാവുന്നതാണ്.

Address:

Sunny Sebastian
Narikkuzhiyil
Anakkampoyil P.O
Thiruvampady-673603
Kerala- India

phone: +91- 949525 4580

Bank Account Detail

Account Number: 0190053000046375
IFSC Code: SIBL 0000190
Sounth Indian Bank, Pulloorampara Branch

വാര്‍ത്ത അയച്ചത്: തോമസ് കൂവള്ളൂര്‍
ഫോണ്‍: 914-409-5772

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code