Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് ടെക്‌സസ്സില്‍ ശക്തിയായ കാറ്റും മഴയും- വൈദ്യുതിബന്ധം തകരാറിലായി   - പി. പി. ചെറിയാന്‍

Picture

ഡാളസ് : നോര്‍ത്ത് ടെക്‌സാസിലുടനീളം വെള്ളിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലും, മഴയിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
90-100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും റോഡില്‍ വെള്ളം കവിഞ്ഞു ഒഴുകിയതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു, മരങ്ങള്‍ വീണ് വൈദ്യുതി ലൈനില്‍ പതിച്ചതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും തകറാറിലായി. ഏകദേശം അമ്പതിനായിരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബന്ധം നഷ്ടപ്പെട്ടതായി ഓണ്‍കോര്‍ കമ്പനി വക്താക്കള്‍ അറിയിച്ചു.
 
ഡി.എഫ്.ഡബ്ലൂ, ലവ് ഫീല്‍ഡ് വിമാനതാവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പലതും  റദ്ദാക്കുകയോ, വൈകിയതോ മൂലം നിരവധി യാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. വൈകീട്ടു 6 മണിയോടെ ആരംഭിച്ച കനത്ത മഴയും കാറ്റും വൈകീട്ട് പത്തുമണിവരെ തുടര്‍ന്നു. പലസ്ഥലങ്ങളിലും മഴയ്‌ക്കൊപ്പം ഹെയ്‌ലും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കാലാവസ്ഥയില്‍ സാരമായ മാറ്റം ഉണ്ടാകുമെന്നും താപനില 90 ഡിഗ്രിവരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.
 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code