Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കറുത്ത വര്‍ഗ്ഗക്കാരന്റെ മരണം- ബാള്‍ട്ടിമോര്‍ മേയര്‍ പരസ്യമായി രംഗത്ത്   - പി. പി. ചെറിയാന്‍

Picture

ബാള്‍ട്ടിമോര്‍: ഇരുപത്തിയഞ്ചു വയസ് പ്രായമുള്ള കറുത്തവര്‍ഗ്ഗക്കാരനായ ഫ്രെണ്ടി ഗ്രെ എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം അംഗീകരിക്കാനാകില്ലെന്നും, മരണത്തിനു ശരിയായ ഉത്തരം കണ്ടെത്തണമെന്നും ബാള്‍ട്ടിമോര്‍ മേയര്‍ സ്‌റ്റെഫിനി റോളിംഗ്‌സ് ഇന്ന്(ഏപ്രില്‍ 24 വെള്ളിയാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
ആരോഗ്യവാനായ ചെറുപ്പക്കാരന്‍ എങ്ങനെ പോലീസ് കസ്റ്റഡിയില്‍ മരിച്ചു എന്നറിയാതെ മാതാവിന് മകന്റെ മൃതശരീരം അടക്കുവാന്‍ കഴിയുമോ? മേയര്‍ മാതാവിന്റെ വികാരം ഉള്‍കൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചു.
 
യുവാവിനെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കപ്പെടേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവോ എന്നും, വാനില്‍ വെച്ച് വൈദ്യസഹായം ആവശ്യപ്പെട്ട യുവാവിന് അടിയന്തിര ചികിത്സ നല്‍കുന്നതിന് എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും വ്യക്തമാക്കപ്പെടേണ്ട ഉണ്ട്. ഏപ്രില്‍ 12ന് നട്ടെല്ലിന് ഏറ്റവും മാരകമായ പരിക്കാണ് മരണ കാരണമെന്ന് യുവാവിന്റെ അറ്റോര്‍ണി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്. ഏപ്രില്‍ 12ന് ശേഷം ഒരാഴ്ചക്കുള്ളില്‍ യുവാവ് മരിച്ചിരുന്നു. ഫ്രെണ്ടി ഗ്രെയുടെ മരണത്തെ തുടര്‍ന്ന് സിറ്റിയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അവരുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പോലീസ് പ്രതിജ്ഞാബന്ധമാണെന്ന് ബാള്‍ട്ടിമോര്‍ പോലീസ് മേധാവി പറഞ്ഞു. പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയോ, മാരകമായ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചുവരുന്നതില്‍ പലരും ആശങ്കാകുലരാണ്. അതൊടൊപ്പം  അക്രമങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും. ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഈ വിഷയങ്ങള്‍ പരിഗണിക്കുന്നു എന്നുള്ളതാണ് സാധാരണക്കാരന് ആശ്വാസം നല്‍കുന്നത്.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code