Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡി.വി.എസ്‌.സി വോളിബോള്‍ ടൂര്‍ണമെന്റ്‌ മെയ്‌ ഒമ്പതിനു ഫിലാഡല്‍ഫിയയില്‍   - ജോസ്‌ മാളേയ്‌ക്കല്‍

Picture

ഫിലാഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌ രണ്ടാമത്‌ ഡി വി എസ്‌ സി എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. 2015 മെയ്‌ 9 ശനിയാഴ്‌ച്ച 9:00 മുതല്‍ 5:00 വരെ പ്രാഥമികറൗണ്ട്‌ മല്‍സരങ്ങളും, ഫൈനല്‍ മല്‍സരങ്ങളും നടക്കും.

നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയാ ക്രൂസ്‌ടൗണിലുള്ള നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്ബ്‌ ആന്റ്‌ ഫിറ്റ്‌നസ്‌ സെന്ററിലായിരിക്കും (9389 Krewstown Road; Philadelphia PA 19115) മല്‍സരങ്ങള്‍ നടക്കുക. അതിഥി വാരിയേഴ്‌സ്‌, ഡെലവെയര്‍ സണ്‍സ്‌, ജെ. സി. സ്‌പൈക്കേര്‍സ്‌, യു. ഡി. സ്‌ട്രൈക്കേര്‍സ്‌, ക്രിസ്റ്റോസ്‌, ഡി വി എസ്‌ സി എന്നിങ്ങനെ ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ 6 വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ്‌ പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ്‌ ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച്‌ അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്ട്‌സ്‌ സംഘടനയാണു 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബ്‌.

കൂടൂതല്‍ വിവരങ്ങള്‍ക്ക്‌: എം. സി. സേവ്യര്‍ (215 840 3620).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code