കവിയൂര്‍: സ്നേഹത്തില്‍ അധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാന്‍ ഇടവകകള്‍ക്കു കഴിയണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ. കുര്യന്. കോട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പുതിയ പള്ളിയുടെ കൂദാശയോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ടി. എസ്. ജോണ്‍, ജോസഫ് എം. പുതുശേരി, എം. ഡി. ദിനേശ്കുമാര്‍, രാജപ്പന്‍പിള്ള, എം. ജെ. മഹീശ്വന് ഐശ്വര്യ, വിജയകുമാര്‍, വികാരി ഫാ. ചെറിയാന് ജേക്കബ്, വി. ഇ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സി. ജെ. മത്തായി, ട്രസ്റ്റി കെ. ജോസഫ് പോത്തന്, സെക്രട്ടറി കെ. ഐ. ഇടിക്കുള, കണ്‍വീനര്‍ ജോണ്‍ സാമുവല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments