Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരത്‌ ബോട്ട്‌ ക്ലബ്ബിന്റെ വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും ന്യൂയോര്‍ക്കില്‍ നടന്നു   - ജയപ്രകാശ്‌ നായര്‍

Picture

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത്‌ ബോട്ട്‌ ക്ലബ്ബിന്റെ (കേരള സ്റ്റാലിയന്‍സ്‌) വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും മേയ്‌ 16 ശനിയാഴ്‌ച്ച വൈകിട്ട്‌ ആറു മണി മുതല്‍ 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവിലുള്ള ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിക്കൊണ്ട്‌ ഡോ. ചന്ദ്രശേഖര റാവു, പ്രസിഡന്റ്‌ ജോണ്‍ താമരവേലില്‍, അഡ്വൈസറി ചെയര്‍ പേഴ്‌സണ്‍ പ്രൊഫ. ജോസഫ്‌ ചെറുവേലില്‍, സെക്രട്ടറി ചെറിയാന്‍ ചാക്കാലപ്പടിക്കല്‍, ട്രഷറര്‍ വിശാല്‍ വിജയന്‍, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ അലക്‌സ്‌ തോമസ്‌, പ്രോഗ്രാം കോഓര്‍ഡിനേറ്ററും വൈസ്‌ പ്രസിഡന്റുമായ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, ക്യാപ്‌റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക്‌ ആരംഭം കുറിച്ചു.

ശില്‌പാ രാധാകൃഷ്‌ണനും മാളവിക പണിക്കരും ചേര്‍ന്ന്‌ ആലപിച്ച ഈശ്വരപ്രാര്‍ത്ഥനയ്‌ക്കു ശേഷം ജസ്ലിന്‍, ക്രിസ്റ്റീനാ, റിയാ ജോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന്‌ സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍ സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു. അതിനുശേഷം പ്രസിഡന്റ്‌ ജോണ്‍ താമരവേലില്‍ ഭാവിപരിപാടികളെപ്പറ്റി പറയുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ഥിക്കുകയും ചെയ്‌തു. മുഖ്യാതിഥിയായ സ്‌പാര്‍ട്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പ്രസിഡന്റ്‌ ഡോ. ചന്ദ്രശേഖര റാവു , അഡ്വൈസറി ചെയര്‍ പേഴ്‌സണ്‍ പ്രൊഫ. ജോസഫ്‌ ചെറുവേലില്‍, ഫൊക്കാന സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ഇന്ത്യന്‍ അമേരിക്കന്‍ പ്രസ്സ്‌ ക്ലബ്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാനും ജയ്‌ ഹിന്ദ്‌ പത്രത്തിന്റെ ചീഫ്‌ എഡിറ്ററുമായ ജിന്‍സ്‌മോന്‍ സക്കറിയ, ഫൊക്കാന വുമണ്‍സ്‌ ഫോറം ചെയര്‍ പെഴ്‌സ്‌ണ്‍ ലീലാ മാരേട്ട്‌, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജിമോന്‍ വെട്ടം, ഡോ. ബാബു ചിറയില്‍ എന്നിവര്‍ ബോട്ട്‌ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന്‌ ക്ലബ്ബിന്റെ മൂന്ന്‌ അഭ്യുദയകാംക്ഷികള്‍ക്ക്‌ പ്രശംസാഫലകം നല്‍കി ആദരിച്ചു. ഹൗസ്‌ ഓഫ്‌ സ്‌പൈസെസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ജോര്‍ജ്‌ അസ്സറിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിനു വേണ്ടി ക്യാപ്‌റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, പ്രൊഫ. ജോസഫ്‌ ചെറുവേലിയില്‍ നിന്നും, ഡോ. ബാബു ചിറയില്‍, സെക്രട്ടറി ചെറിയാന്‍ ചാക്കാലപ്പടിക്കലില്‍ നിന്നും, പ്രൊഫ. ജോസഫ്‌ ചെറുവേലില്‍ പ്രസിഡന്റ്‌ ജോണ്‍ താമരവേലിയില്‍ നിന്നും യഥാക്രമം ഫലകങ്ങള്‍ ഏറ്റുവാങ്ങി.

തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ സമയം ന്യൂയോര്‍ക്കിലെ കലാകേന്ദ്രം അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. സുപ്രസിദ്ധ ഗായകനായ മുരളീകൃഷ്‌ണയുടെയും ജനക്‌ രാജിന്റെയും, ബാലാജിയുടെയും, പ്രിയാ ബാലാജിയുടെയും ഗാനങ്ങള്‍ ഒന്നിനൊന്ന്‌ മികച്ചുനിന്നു. വിവിധതരം നൃത്ത നൃത്യങ്ങളിലൂടെ കാണികളെ വിസ്‌മയിപ്പിച്ച ജനക്‌ രാജിനൊപ്പം മീനു ജയകൃഷ്‌ണന്‍, ഗോമതി മനോജ്‌, രേണു ജയകൃഷ്‌ണന്‍, അഭിരാമി സുരേഷ്‌, അരവിന്ദ്‌ രാജീവ്‌, ആനന്ദന്‍ രാജീവ്‌, അഭിലാഷ്‌ ജയചന്ദ്രന്‍, അമര്‍ സന്തോഷ്‌ എന്നിവര്‍ ചുവടുവച്ചു.

കുട്ടനാട്ടിലെ ജലമേളയെ അനുസ്‌മരിപ്പിക്കുമാറു ക്ലബ്ബിലെ അംഗങ്ങള്‍ അവതരിപ്പിച്ച വേദിയിലെ വള്ളം കളി കണ്ട്‌ ആവേശഭരിതരായി കാണികള്‍ ഹര്‍ഷാരവം മുഴക്കുന്നുണ്ടായിരുന്നു.
ക്യാപ്‌റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള കൃതജ്ഞതാ പ്രസംഗത്തില്‍, ക്ലബ്ബിന്റെ രക്ഷാധികാരിയായ മുന്‍ ഫോമാ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ എന്തോ വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ്‌ ഇന്നത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്‌ എന്നും അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചിട്ടുണ്ട്‌ എന്നും പറഞ്ഞു. എം.സി. മാരായി ലൈസി അലക്‌സും ജയപ്രകാശ്‌ നായരും പ്രവര്‍ത്തിച്ചു. വിഭവസമൃദ്ധമായ സദ്യക്ക്‌ ശേഷം പരിപാടികള്‍ക്ക്‌ തിരശീല വീണു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code