ഫ്രാങ്ക്ഫര്‍ട്ട്: വിദേശികളായ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം നേരുന്ന പുതിയ കാര്‍ഡ് (വെല്‍കം കാര്‍ഡ്) കേന്ദ്ര ടൂറിസം വകുപ്പ് നല്കുന്നു. ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിദേശ ടൂറിസ്റ്റുകളെ ഇന്ത്യന്‍ ടൂറിസം വകുപ്പ് പ്രതിനിധികള്‍ സ്വീകരിച്ച് അവര്‍ക്ക് വെല്‍കം കാര്‍ഡ് നല്‍കും. ഈ വെല്‍കം കാര്‍ഡില്‍ ഇന്ത്യയിലെ എമര്‍ജെന്‍സി ടെലഫോണ്‍ നമ്പര്‍, ഹെല്പ്ലൈന് നമ്പര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. കൂടാതെ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങള്‍, മഹത്തായ സ്മാരകങ്ങള്‍, ബീച്ചുകള്‍, കേരളത്തിലെ കായല്‍ ബോട്ട് യാത്രകള്‍, ആയുര്‍വേദാ, ഗോള്‍ഡന്‍ ട്രൈയാംഗിള്‍ എന്നിവയെപ്പറ്റി എളുപ്പത്തില്‍ അറിയാനുള്ള നമ്പരുകളും ഉണ്ടായിരിക്കും.
കൂടാതെ ഏറ്റവും പുതിയ സംരഭമായ ബുദ്ധാ സര്‍ക്യുട്ട്, സ്വദേശ ദര്ശന്, ഡെസെര്‍ട്ട് സര്‍ക്യുട്ട്, ശ്രീകൃഷണാ സര്‍ക്യുട്ട്, നോര്‍ത്ത് ഈസ്റ്റ് സര്‍ക്യുട്ട്, ഹിമാലയ സര്‍ക്യുട്ട് എന്നിവയെപ്പറ്റി അറിയാന്‍ കഴിയുന്ന നമ്പരുകള്‍ ഈ ഇന്ത്യാ വെല്‍കം കാര്‍ഡില്‍ ഉണ്ട്. അങ്ങിനെ ഇന്ത്യയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ നല്കി അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇന്ത്യന്‍ ടൂറിസം വകുപ്പ് ഈ ഇന്ത്യാ വെല്‍കം കാര്‍ഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ജര്‍മന്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഇന്ത്യാ വെല്‍കം കാര്‍ഡിനെ സ്വാഗതം ചെയ്തു.
Comments