Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാറമ്പുഴ കൂട്ട കൊലപാതകം: നരേന്ദ്ര കുമാറിനെ ഇന്നു കോട്ടയത്ത്‌ എത്തിക്കും

Picture

കോട്ടയം: പാറമ്പുഴയില്‍ ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തര്‍പ്രദേശിലെ ഫിറോസാബാദ്‌ സ്വദേശി നരേന്ദ്ര കുമാറിനെ ഇന്നു കോട്ടയത്ത്‌ എത്തിക്കും. ഫിറോസാബാദ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നിന്നുള്ള ട്രാന്‍സിറ്റ്‌ വാറണ്ടുമായാണ്‌ പ്രതിയെ എത്തിക്കുക. പ്രാഥമികതെളിവെടുപ്പു നടത്തിയ ശേഷം പ്രതിയെ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി തിങ്കളാഴ്‌ച പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

പാറമ്പുഴ തുരുത്തേക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെ കഴിഞ്ഞ ദിവസമാണ്‌ ഇവരുടെ വീടിനു സമീപത്തെ െ്രെഡക്ലീനിങ്‌ സ്‌ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ജയ്‌സിങ്‌ എന്ന വ്യാജ പേരില്‍ ഇവരുടെ സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന ഉത്തര്‍പ്രദേശ്‌ സ്വദേശി നരേന്ദ്രകുമാറിനെ കഴിഞ്ഞ ദിവസമാണ്‌ പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.

മണര്‍കാട്‌ പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ കേസ്‌ ഡയറിയും, പ്രതിയില്‍ നിന്നു പിടിച്ചെടുത്ത തൊണ്ടി മുതലുകളും ഫിറോസാബാദ്‌ കോടതിയില്‍ സമര്‍പ്പിച്ചു. 12 മണിക്കൂര്‍ സമയമെടുത്ത്‌ മഹസര്‍ തയാറാക്കി കോടതിയില്‍ നല്‍കിയതിനുശേഷമാണ്‌ പ്രതിയെ കേരളത്തിലേക്കു കൊണ്ടു വരുന്നതിനുള്ള ട്രാന്‍സിറ്റ്‌ വാറണ്ട്‌ അനുവദിച്ചത്‌. ഇന്നലെ ഉച്ചയോടെ ഫിറോസാബാദിലെ പ്രാദേശിക ആശുപത്രിയില്‍ ഹാജരാക്കി പ്രതിയുടെ മെഡിക്കല്‍ പരിശോധനാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ്‌ ഫിറോസാബാദില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്‌.

രാവിലെ ഏഴരയോടെ ഡല്‍ഹിയില്‍ നിന്നു പ്രതിയെയും കൊണ്ട്‌ പൊലീസ്‌ സംഘം വിമാനം കയറും. പന്ത്രണ്ടരയോടെ സംഘം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്നു, കോട്ടയത്തേക്ക്‌ കൊണ്ടുവരും. ജില്ലാ പൊലീസ്‌ മേധാവി എം.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട്‌ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

നാളെ പ്രതിയുമായി കൊലപാതകം നടന്ന െ്രെഡക്ലീനിങ്‌ സെന്ററിലും, പാറമ്പുഴയിലെ വീട്ടിലും പൊലീസ്‌ സംഘം തെളിവെടുപ്പു നടത്തും. തുടര്‍ന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി വി.യു കുര്യാക്കോസ്‌ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code