Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ജോസഫ്‌ കരിയില്‍ (55) നിര്യാതനായി

Picture

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ മേരിലാന്റ്‌ നിവാസിയും ചേര്‍ത്തല തണ്ണൂര്‍മുക്കം സ്വദേശിയുമായ ഡോ. ജോസഫ്‌ കരയില്‍ പാണ്‌ഡ്യാലയില്‍ മെയ്‌ 20-ന്‌ ബുധനാഴ്‌ച പുലര്‍ച്ചെ നിര്യാതനായി. ബാള്‍ട്ടിമൂറില്‍ നിന്നും ഇറ്റലിയിലെ ലൂര്‍ദിലേക്ക്‌ രോഗശാന്തി തീര്‍ത്ഥാടനാര്‍ത്ഥം ഭാര്യയും രണ്ടാമത്തെ പുത്രിയുമൊത്ത്‌ വിമാനയാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി രോഗം കലശലായി മരിക്കുകയായിരുന്നു. കാനഡയുടെ ഭാഗമായ ന്യൂഫൗണ്ട്‌ലാന്‍ഡിലുള്ള ഗാന്‍ഡര്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി വിമാനം ഇറക്കി പോലീസ്‌ അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി നിയമനടപടികള്‍ പൂര്‍ത്തിയാക്കി മേരിലാന്‍ഡിലേക്ക്‌ അയച്ചു.

പരേതരായ തോമസ്‌ (ഉമ്മച്ചന്‍)- ത്രേസ്യാക്കുട്ടി ദമ്പതികളുടെ പുത്രനായ ഡോ. ജോസഫ്‌ 1988-ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ്‌ പാസായി 1990-ലാണ്‌ അമേരിക്കയിലെത്തിയത്‌.

ഭാര്യ റാണി ചങ്ങനാശേരി കൈലാത്ത്‌ കുടുംബാംഗം.

മക്കള്‍: ജിസ്‌മ, രേഷ്‌മ, ടോം, മീര (എല്ലാവരും വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: കെ.ടി. ജേക്കബ്‌ (ചേര്‍ത്തല), സിസ്റ്റര്‍ എല്‍സ (കൊല്‍ക്കത്ത), കുഞ്ഞമ്മ മാത്രു (ചേര്‍ത്തല), അല്‍ഫോന്‍സാ ജെയിംസ്‌ (ചേര്‍ത്തല), പരേതനായ അഡ്വ. കെ.ടി. ജോണ്‍ ചേര്‍ത്തല (കാനഡ).

പൊതുദര്‍ശനം: മെയ്‌ 27-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 4 മുതല്‍ 8 വരെ ഹൈന്‍സ്‌ റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ (Hines Rinaldi Funeral Home, 11800 NewHampshire Ave, Silver Spring, MD 20904).

സംസ്‌കാരശുശ്രൂഷകള്‍: മെയ്‌ 28-ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ ഓള്‍നിയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തോലിക്കാ ചര്‍ച്ചിലും (St. Peters Catholic Church, 2900 Olney - Sandy Spring Road, Olney, MD 20832) തുടര്‍ന്ന്‌ ഓള്‍സോള്‍സ്‌ സെമിത്തേരിയില്‍ (All Souls Cemetery, 11401 Brink Road, Germantown, MD 20876) സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിസ്‌മ ജോസഫ്‌ (301 706 1428), തോമസ്‌ ജേക്കബ്‌ (804 399 7123).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code