വിയന്ന: പ്രവാസി മലയാളി ഫെഡറേഷന് ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ സമ്മേളനത്തില്‍ വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളി പ്രമുഖരെ പ്രവാസി മലയാളി മുദ്ര പുരസ്കാരം നല്കി ആദരിക്കുമെന്നു പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന് യൂണിറ്റുകള്‍ നിര്‍ദേശിക്കുന്ന പാനലില്‍നിന്നും പത്ത് പ്രമുഖരെ അവാര്‍ഡിനായി തെരെഞ്ഞെടുക്കും. 30 രാജ്യങ്ങളില്‍നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പൈതൃക പഠന യാത്ര, വനിതാ സമ്മേളനം, ആയുര്‍വേദം, ടൂറിസം, പ്രവാസി മലയാളി ഭവന നിര്‍മാണ പദ്ധതി തുടങ്ങിയ മേഖലയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
Comments