തുംബൈ ലബോറട്ടറികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു
അജ്മാന്: യു.എ.ഇ - ലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ലബോറട്ടറികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഗവേഷണ സജ്ജമായ ലബോറട്ടറി സൗകര്യങ്ങളോടെ, പരിചയസമ്പന്നരായ പതോളജിസ്റ്റുകളുടെയും നേത്രുത്വത്തില്‍ ബയോമെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുന്ന രാജ്യത്തെ രാജ്യത്തെ ഏറ്റവും വലിയ സേവന ദാതാവ് എന്ന നിലയില്‍ തുംബൈ ലബോറട്ടറികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചതായി തുംബൈ ലബോറട്ടറികളുടെ ഡയറക്ടര്‍ ഡോക്ടര്‍ പി.കെ.മേനോന് അറിയിച്ചു. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയോടനുബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് ഇരുപത് മില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് ആരംഭിച്ച അഡ്വാന്‍സ്ഡ് ബയോ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് (CABRI) ലാബിന് വിവിധ എമിറേറ്റുകളില്‍ സാമ്പിള്‍ ശേഖരണ സൗകര്യങ്ങളുണ്ട് . യു.എ.ഇ - ലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ക്ലീനിക്കുകളോട് ചേര്‍ന്ന് പ്രവര്‍ത്തനം വിപുലീകരിക്കും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ്ഡ് ബയോ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ സമ്പൂര്‍ണ്ണ ഓട്ടോമേഷന്‍ പദ്ധതി അജ്മാന് കിരീടാവകാശി ശൈഖ് അമര്‍ ബിന്‍ ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്യുയൈമി ഉദ്ഘാടനം ചെയ്തു. ബയോമെഡിക്കല്‍ ഗവേഷണ പദ്ധതികള്‍ക്ക് അടുത്ത ആറ് വര്‍ഷത്തേക്ക് തുംബൈ ഫൗണ്ടേഷന് 10 ദശലക്ഷം ദിര്‍ഹം ഗവേഷണം ഗ്രാന്റ് നല്‍കുമെന്ന് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ് തീന് അറിയിച്ചു.
Comments