Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

300 കോടി സഹായധനം: കര്‍ഷകര്‍ നേട്ടമുണ്ടാക്കുവാന്‍ ശ്രമിക്കണം: ഇന്‍ഫാം

Picture

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മൂന്നു റബര്‍ സംഭരണങ്ങളും പരാജയപ്പെട്ടിരിക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു ലഭിക്കുവാനുള്ള നടപടിക്രമങ്ങളില്‍ പരമാവധി സഹകരിച്ച്‌ നേട്ടമുണ്ടാക്കുവാന്‍ കര്‍ഷകര്‍ ശ്രമിക്കണമെന്നും കര്‍ഷകര്‍ വിശദാംശങ്ങളുമായി പേര്‌ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 6000 കോടി കരിമ്പുകര്‍ഷകര്‍ക്ക്‌ സഹായം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരോട്‌ അനുഭാവസമീപനം സ്വീകരിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

300 കോടിയുടെ വിതരണത്തിലൂടെ റബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുന്നില്ലെങ്കിലും ഇതൊരു താല്‌ക്കാലിക ആശ്വാസത്തിനുള്ള സഹായധനമാണ്‌. പദ്ധതി വിജയിക്കണമെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും, കര്‍ഷകരുടെയും, വ്യാപാരികളുടെയും ഭാഗത്തുനിന്നുണ്ടാകണം. ഇതോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ റബര്‍ ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ രൂപീകരിച്ച്‌ റബര്‍ സംഭരിക്കുവാന്‍ തയ്യാറാകണം. റബര്‍ബോര്‍ഡ്‌ ലൈസന്‍സുള്ള ചെറുകിട വ്യാപാരികളില്‍നിന്ന്‌ 150 രൂപയ്‌ക്ക്‌ സര്‍ക്കാര്‍ റബര്‍ ട്രേഡിംഗ്‌ കോര്‍പ്പറേഷനിലൂടെ റബര്‍ സംഭരിച്ച്‌ വ്യവസായികള്‍ക്ക്‌ നല്‍കുകയും വിലയില്‍ വരുന്ന വ്യത്യാസം 300 കോടി രൂപയില്‍ നിന്ന്‌ വസൂലാക്കുന്നതുമാണ്‌ ഏറ്റവും സുതാര്യമായ നടപടി. ചെറുകിട റബര്‍ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ചചെയ്യുന്നത്‌ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്‌ ഉപകരിക്കും. റബര്‍ബോര്‍ഡ്‌ അവകാശപ്പെടുന്ന 2400 ആര്‍പിഎസ്സുകളില്‍ ഇന്നു പ്രവര്‍ത്തിക്കുന്നവ വിരലിലെണ്ണാവുന്നതു മാത്രമാണ്‌. പലതും ചില രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ റബര്‍ ബോര്‍ഡില്‍ കയറിപ്പറ്റുവാന്‍ രൂപീകരിച്ച കടലാസ്‌ ആര്‍പിഎസ്സുകളാണെന്നുള്ളതാണ്‌ വാസ്‌്‌തവം. ഇക്കാരണത്താല്‍തന്നെ സര്‍ക്കാരിന്റെ ഈ ശ്രമവും അട്ടിമറിക്കുവാന്‍ മുന്‍കാലങ്ങളിലേതുപോലെ നിഷിപ്‌തതാല്‌പര്യമുള്ള ചില കേന്ദ്രങ്ങള്‍ ശ്രമിക്കുവാന്‍ സാധ്യതയുണ്ടെന്നും അതിനെ അതിജീവിക്കേണ്ടത്‌ അടിയന്തര ആവശ്യമാണെന്നും വിസി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code