Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാതൃ വിലാപം   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

ആദ്യമുണ്ടായത്‌ ഇതില്‍ ഏത്‌ ?
മാതാവോ ?? മാതൃവിലാപമോ ???
മാങ്ങയോ മാവോ പിറന്നതാദ്യം ?
കോഴിയോ മുട്ടയോ ആദ്യം ??

അമ്മയുണ്ടായൊരു നാളുതൊട്ടേ
അമ്മവിലാപം തുടങ്ങിയല്ലോ
സന്താനമുണ്ടെങ്കില്‍ പുത്രദു:ഖം ;
ഇല്ലെങ്കിലോ അതനപത്യദു:ഖം !

കായന്‍ ഹബേലിനെ തീര്‍ത്തനാളില്‍
വിലപിച്ചതാദമോ ... അവ്വയാണോ ?
പുത്രനെ സൈനികര്‍ കൊണ്ടുപോകെ
വാവിട്ട്‌ ആര്‍ത്തത്‌ മേരിയല്ലേ ? ?

ദ്വാപരയുഗത്തില്‍ ഗാന്ധാരി
മക്കളെല്ലാം മരിച്ചപ്പോള്‍
ഉച്ചമുച്ചം വിലപിച്ചു :
അത്‌ ഗാന്ധാരീവിലാപം .

ഇരുപതാം നൂറ്റാണ്ടിന്നൊടുവില്‍
ഒരമ്മ കരഞ്ഞുവോ ? അറിയില്ല
ഏകപുത്രന്‍ .. എഞ്ചിനീറിങ്ങാര്‍ഥി
പെട്ടെന്ന്‌ അപ്രത്യക്ഷനായപ്പോള്‍ ........

ഉണ്ണികളഞ്ചും മരിച്ചതുകണ്ട
ഉമയമ്മറാണീ വിലാപരംഗം
ഉള്ളൂരിലാശാന്‍ കവച്ചിടുമ്പോള്‍
ഉമാവിലാപം അനുഭൂതിയായി .

യുദ്ധങ്ങളെത്ര ; മരണ മെത്ര
അമ്മമാരെത്ര ; വിലാപമെത്ര !
അച്ഛന്മാര്‍ക്കോയിത്‌ ' വീരമൃത്യു ' ..
രാഷ്ട്രത്തിനോയിത്‌ ' രക്തസാക്ഷി ' !!

സ്വന്തം മകളെ നരാധമന്മാര്‍
പിച്ചിച്ചീന്തിയെറിഞ്ഞപ്പോള്‍
ആ നിസ്സഹായ വിലപിച്ചു :
അല്ലാതെയവരെന്തുചെയ്യാന്‍ ?

സ്വന്തംമക്കള്‍ക്ക്‌ ശ്വാസംമുട്ടുമ്പോള്‍
അമ്മക്കതിലേറെമുട്ടും ശ്വാസം !
മക്കള്‍ കാലൊന്നുതട്ടിവീഴുന്നേരം
ഉടയുന്നതു ... മാതൃഹൃദയം !!

C . S . Sankara Warrier , Anubhuti Cherussery
Thaikkattussery-Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code