Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ്   - ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ

Picture

ഫിലാഡല്‍ഫിയ : എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രദമായി നടത്തുന്ന ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ റിക്രിയേഷന്‍ സെന്റര്‍(Jewish community center, 10100 Jamison Ave, Philadelphia, PA, 19116) വച്ച് നടത്തുന്നതാണ്.
 
എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ യുവതി-യുവാക്കളെ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വനിരയിലേക്ക് എത്തിക്കുവാനും കൂടാതെ ഭാവിതലമുറയെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുവാനുമായിട്ടാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.
 
കായിക പ്രേമികളുടെ ഈറ്റില്ലമായ സഹോദരീയ നഗരത്തിന്റെ മണ്ണില്‍ അത്വന്തം ആവേശമുണര്‍ത്തിക്കൊണ്ട് 21 ദേവാലയങ്ങളുടെ സംഗമവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ടൂര്‍ണമെന്റില്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ച് ടീമുകള്‍ മാറ്റുരയ്ക്കുന്നതായും ഇനിയും മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടെന്നും സംഘാടകര്‍ അറിയിക്കുകയുണ്ടായി.
 
ഈ കായിക മാമാങ്കത്തിന്റെ ആവേശത്തില്‍ അണിഞ്ഞൊരുങ്ങി 28 വര്‍ഷം പിന്നിടുന്ന എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് വളര്‍ച്ചയുടെ പന്ഥാവില്‍ കുതിച്ചുയരുമ്പോള്‍ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റിന് ധാരാളം ഉദാരമതികളായ സ്‌പോണ്‍സേഴ്‌സ് മുന്നോട്ടു വരികയും വിവിധ ഇനം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി മണിലാല്‍ മത്തായി(ഹെല്‍ത്ത് കെയര്‍ സ്റ്റാറ്റ്) മറ്റു സ്‌പോണ്‍സേഴാസായി സജീവ് ശങ്കരത്തില്‍(റിയാലിറ്റി മാര്‍ക്ക് അസോസിയേറ്റ്‌സ്)തോമസ് മാത്യു(ഫാര്‍മേഴ്‌സ് ഇന്‍ഷ്വറന്‍സ്) തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനോടകം ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞിരിക്കുകയാണ്.
 
എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ന്നും ടൂര്‍ണമെന്റ് നടത്തുവാനായി എവര്‍റോളിംഗ് ട്രോഫിയാണ് ക്രമീകരിച്ചിരിക്കുന്നത്. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ഈ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഫിലാഡല്‍ഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ജോണിക്കുട്ടി ജോര്‍ജ്ജ്(ചെയര്‍മാന്‍, EFICP) 916 803 530, സജീവ് ശങ്കരത്തില്‍(സെക്രട്ടറി, EFICP), 267 767 4275, സുമോദ് ജേക്കബ്(യൂത്ത്-കോര്‍ഡിനേറ്റര്‍), 267 250 5383, ജീമോന്‍ ജോര്‍ജ്ജ്(ചാരിറ്റി), 267 970 4267, ബിജി ജോസഫ്(കള്‍ച്ചറല്‍ പ്രോഗ്രാം), 215 817 5773, ബിജുഏബ്രഹാം(ക്വയര്‍), 267 235 8650, സണ്ണി ഏബ്രഹാം(610) 876 8011.
www.philadelphiaecumenical.org
 
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code