Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇതാദ്യമായി സീറോ മലബാര്‍ ഇംഗ്ലീഷ്‌ പാട്ട്‌ കുര്‍ബ്ബാന ലണ്ടന്‍ കത്തീഡ്രലില്‍ ശനിയാഴ്‌ച   - അപ്പച്ചന്‍ കണ്ണന്‍ചിറ

Picture

വെസ്റ്റ്‌മിന്‍സ്റ്റര്‍ അതിരൂപതാദ്ധ്യക്ഷനും,ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡണ്ടുമായ അഭിവന്ദ്യകര്‍ദ്ധിനാള്‍ വിന്‍സെന്റ്‌ നിക്കോള്‍സ്‌ പ്രസിഡണ്ടായുള്ള സൊസൈറ്റി ഓഫ്‌ സെന്റ്‌ ജോണ്‍സ്‌ ക്രിസോസ്റ്റത്തിന്‍റെ ആഭിമുഖ്യത്തില്‍ പൌരസ്‌ത്യ കത്തോലിക്കാ സഭകളുടെ സംഗമവും,ആഘോഷപൂര്‍വ്വമായ സീറോ മലബാര്‍ ഇംഗ്ലീഷ്‌ കുര്‍ബ്ബാനയും,എക്‌സ്‌ബിഷനും സംയുക്തമായി ആഗസ്റ്റ്‌ 1 നു ശനിയാഴ്‌ച രാവിലെ 10:00 മണിക്ക്‌ ലണ്ടനിലുള്ള ഉക്രേനിയന്‍ ഗ്രീക്ക്‌ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചു വിപുലമായി നടത്തപ്പെടുന്നു.സീറോ മലബാര്‍ സഭക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ കൊണ്ട്‌ ഇദംപ്രഥമമായി നടത്തപ്പെടുന്ന ആഘോഷത്തില്‍ പ്രശസ്‌ത ഗവേഷകനും,സംഗീതഞ്‌ജനുമായ റവ.ഡോ.ജോസഫ്‌ പാലക്കല്‍ (സി.എം.ഐ) ഇംഗ്ലീഷ്‌ ഭാഷയില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും,സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികളുടെയും ചരിത്രവും, പാരമ്പര്യവും പ്രതിപാതിക്കുന്ന ഏതാനും ഡോക്കുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനവും,ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദര്‍ശനവും,റവ.ഡോ. പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും, ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്‌.

പ്രവാസികളിലെ പുതുതലമുറയെ നമ്മുടെ സഭാ പാരമ്പര്യത്തില്‍ ഉറപ്പിച്ചു നിറുത്തുവാന്‍ സഹായകരമായി സീറോ മലബാര്‍ സഭയുടെ പരിശുദ്ധ കുര്‍ബ്ബാനക്രമം ഇംഗ്ലീഷ്‌ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തുന്നതില്‍ റവ.ഡോ.പാലക്കല്‍ സ്‌തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്‌.സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സൂനഹദോസ്‌ അംഗീകരിച്ച കുര്‍ബ്ബാനക്രമം കഴിഞ്ഞ വര്‍ഷം വാഷിങ്ങ്‌ടണില്‍ സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ്‌ കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവും, വാഷിങ്ങ്‌ടണിലെ കര്‍ദ്ധിനാള്‍ വ്യുറലും,സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും ചേര്‍ന്ന്‌ സംയുക്തമായി ആഘോഷപൂര്‍വ്വം അര്‍പ്പിക്കുകയുണ്ടായി.

സൊസൈറ്റി ഓഫ്‌ സെന്റ്‌ ജോണ്‍ ക്രിസോസ്‌റ്റോം പാശ്ചാത്യ പൌരസ്‌ത്യ സഭകളെ പരസ്‌പരം കോര്‍ത്തിണക്കാനുള്ള ആശയത്തില്‍ രൂപം കൊണ്ട ഒരു സംഘടനയാണ്‌.സീറോ മലബാര്‍ സഭയെ പാശ്ചാത്യ സഭകള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കുവാനും, പാശ്ചാത്യപൌരസ്‌ത്യ സഭകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കും, വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇതാദ്യമായാണ്‌ സീറോ മലബാര്‍ സഭയെ മുന്‍ നിറുത്തി ഇങ്ങിനെ ഒരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്‌.

ചരിത്രത്തില്‍ ഇദംപ്രഥമായിട്ടാണ്‌ സീറോ മലബാര്‍ സഭക്ക്‌ ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അവസരം ലഭിക്കുന്നത്‌.അതു പോലെ തന്നെ നമ്മുടെ കര്‍ത്താവിന്റെ ഭാഷയിലുള്ള പഴയ കീര്‍ത്തനങ്ങളായ `പുഖ്‌ദാനകോന്‍`
` കന്തീശ ആലാഹാ` തുടങ്ങിയവ ഒരു ഇംഗ്ലീഷ്‌ കത്തീഡ്രലില്‍ ആലപിക്കപ്പെടുന്നത്‌ ഇതാദ്യമായിരിക്കും.

സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു വളരെ അഭിമാനം വിതറുന്ന ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്ന്‌ സഭയെ അടുത്തറിയുവാനും,നമ്മുടെ വിശ്വാസ പാരമ്പര്യത്തെ പറ്റി മറ്റുള്ളവരില്‍ അവബോധം ഉളവാക്കുവാനും കിട്ടുന്ന ഈ സുവര്‍ണ്ണാവസരത്തിലേക്ക്‌ എല്ലാ വിശ്വാസി സമൂഹങ്ങളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

റവ.ഡോ.ജോസഫ്‌ ഓക്‌സ്‌ഫോര്‍ഡില്‍ അന്തര്‍ദേശീയ സമ്മേളനത്തില്‍
`കോണ്‍ഗ്രിഗേഷണല്‍ മ്യുസിക്കിനെ` ആസ്‌പതമാക്കി പ്രഭാഷണം നടത്തുന്നുണ്ട്‌.
ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ക്ഷ10.00 (സംഭാവന അടക്കം) നല്‍കി രെജിസ്റ്റര്‍ ചെയ്യുവാന്‍ സസ്‌നേഹം അഭ്യര്‍ത്തിക്കുന്നു. സ്‌നാക്കും,ചായയും വേദിയില്‍ ലഭ്യമായിരിക്കും.പങ്കെടുക്കുന്നവര്‍ ഉച്ച ഭക്ഷണ ടിഫിന്‍ കയ്യില്‍ കരുതേണ്ടതാണ്‌.ദുരിതം അനുഭവിക്കുന്ന പൌരസ്‌ത്യ സഭകള്‍ക്ക്‌ ഒരു ചെറിയ കൈത്താങ്ങാകുവാനും ഈ ആഘോഷത്തിലെ പങ്കാളിത്തം സഹായകരമാവും.

യുദ്ധത്താലും,മതസ്‌പര്‍ദ്ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്‌ത്യ സഭകളെപ്പറ്റി ജോണ്‍ ന്യുട്ടണ്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തെ തുടര്‍ന്ന്‌ ഉക്രേനിയന്‍ സഭയുടെ സായാന്‍ഹ പ്രാര്‍ത്ഥനയോടെ ആഘോഷം സമാപിക്കും.

ബുക്കിംഗ്‌: johnchrysostom@btinternet.com
www.orientalelumen.org.uk

വേദിയുടെ വിലാസം: ഉക്രേനിയന്‍ കാത്തലിക്‌ കത്തീഡ്രല്‍ ഓഫ്‌ ഹോളി ഫാമിലി, ഡ്യുക്ക്‌ സ്‌ട്രീറ്റ്‌, WK1 5BQ, LONDON



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code