Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ നിഡാറ്റാലിലെ ഹൗസ് ഗോട്ട്ഫ്രീഡില്‍ വച്ച് ജൂലായ് 24 മുതല്‍ 26 വരെ നടത്തി. ജൂലായ് 24 ന് വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ടിന്റെ പത്താം വാര്‍ഷികാവസരത്തില്‍ ഇതിന്റെ രൂപീകരണത്തില്‍ പ്രധാനിയും നിര്യാതനുമായ സണ്ണി കണ്ണംകുളത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് ഒരു മിനിട്ട് മൗന പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അത്താഴത്തിന് ശേഷം സെമിനാര്‍ ഹാളില്‍ ഒത്തുകൂടി ആദ്യത്തെ സെമിനാര്‍ വിഷയത്തിലേക്ക് കടന്നു. മഹാകവി ജ്ഞാനപീഠം ഒ എന്‍ വി കുറുപ്പിന് ശതവര്‍ഷാഭിഷേക മംഗളങ്ങള്‍ നേര്‍ന്ന് ഒ എന്‍ വി യുടെ 'മുക്കുറ്റി' യായ ആനി സ്വീബല്‍ ഒ എന്‍ വി യെ വിവരിച്ചു.  ഫിഫ്റ്റി പ്ലസിന് വേണ്ടി ഒ എന്‍ വി പ്രത്യേകം എഴുതി അയച്ചു തന്ന ചെറു കവിത ആനി വായിച്ചു. അതിന് ശേഷം പാട്ടുകളും, ഗാനമേളയും, തമാശകളും പറഞ്ഞ് ആദ്യ സായാന്ദം ചിലവഴിച്ചു.

ശനിയാഴ്ച്ച രാവിലെ കാരുണ്യവധം (സ്‌റ്റേര്‍ബെ ഹില്‍ഫെ) എന്ന വിഷയത്തെക്കുറിച്ച് ഡോ.സെബാസ്റ്റ്യന്‍ മണ്ടിയാനപ്പുറത്ത് പ്രബന്ധം അവതരിപ്പിച്ച് ആധികാരികമായി സംസാരിച്ച്, സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പിന്നീട് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചും, ഭവിഷ്യത്തുകളെക്കുറിച്ചും മാത്യു കൂട്ടക്കര കണക്കുകളും, ഗ്രാഫിക്കുകളും കാണിച്ച് അവതരണം നടത്തി. ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം കുടുബവും ദൈവവിശ്വാസവും എന്ന വിഷയം ഷ്വേണ്‍സ്റ്റാട്ട് വൈദികനായ ഫാ. സേവ്യര്‍ മാണിക്കത്താന്‍ അവതരിപ്പിച്ച് സംസാരിച്ചു. കുടുബവിശ്വാസത്തിന്റേയും, പ്രാര്‍ത്ഥന, ഒരുമ എന്നിവയുടെ ആവശ്യകത മാണിക്കത്താന്‍ അച്ചന്‍ ദൃശ്യങ്ങള്‍ കാണിച്ച് അവതരിപ്പിച്ചു.

പിന്നീട് നടത്തിയ ആഘോഷമായ ദിവ്യബലിക്ക് ശേഷം ഉല്ലാസപ്രദമായ കായിക മത്സരങ്ങളും, ബാര്‍ബെക്യു പാര്‍ട്ടിയും നടത്തി. കായിക മത്സരങ്ങള്‍ക്ക് ജോര്‍ജ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തോമസ് കുളത്തില്‍, മാത്യു കൂട്ടക്കര, സേവ്യര്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധതരം ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. വൈകിട്ട് നടത്തിയ കലാസായാന്ദത്തില്‍ രണ്ടാം തലമുറയിലെ കുട്ടികളായ സോഫി-സോണിയാ കടകത്തലയ്ക്കല്‍, മറിയാന കുളത്തില്‍ എന്നിവര്‍ മനോഹരങ്ങളായ നൃത്തം അവതരിപ്പിച്ചു. ആന്റണി തേവര്‍പാടം, ആന്റണി-മേരി എടത്തിരുത്തിക്കാരന്‍, ജോര്‍ജ് ചൂരപ്പൊയ്കയില്‍, മൈക്കിള്‍-ജെന്‍സി പാലക്കാട്ട്, ലില്ലിക്കുട്ടി ജോണി എന്നിവര്‍ സിനിമാറ്റിക് ഗാനങ്ങളും, സമൂഹഗാനങ്ങളും ആലപിച്ച് എല്ലാവരെയും ആനന്ദഭരിതരാക്കി.

ഞായറാഴ്ച്ച രാവിലെ യൂറോയും ഗ്രീസിലെ സാമ്പത്തിക അവസ്ഥയും എന്ന വിഷയത്തില്‍ ജോര്‍ജ് ചൂരപ്പൊയ്കയില്‍ കണക്കുകള്‍ സഹിതം വളരെ വിജ്ഞാനപ്രദമായ ഒരു വിവരണം നല്‍കി. ജര്‍മനിയിലെ പ്രവാസികളുടെ ആശങ്കകളും, യൂറോ-ഇന്ത്യന്‍ രൂപാ വിനിമയ നിരക്കില്‍ വന്ന ഇടിവും എല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. ലില്ലി-സൈമണ്‍ കൈപ്പള്ളിമണ്ണിലിന്റെ വിവിധ അച്ചാറുകള്‍ ഭക്ഷണത്തിന് കൂടുതല്‍ രുചി പകര്‍ന്നു.
തുടര്‍ന്ന് സെമിനാറിന്റെ വിലയിരുത്തലിന് ശേഷം ഈ വര്‍ഷത്തില്‍ നടത്താനിരിക്കുന്ന പരിപാടികളും, അടുത്ത വര്‍ഷത്തെ ഒരാഴ്ച്ച നീണ്ട വിദേശ യാത്രയും പ്ലാന്‍ ചെയ്ത് വാരാന്ത്യ സെമിനാര്‍ അവസാനിച്ചു. സെമിനാറില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് മൈക്കിള്‍ പാലക്കാട്ട് നന്ദിപറഞ്ഞു.







Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code