Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു   - ബിനോയി സ്റ്റീഫന്‍ കിഴക്കനടി

Picture

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 26 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണ്‌ തിരുകര്‍മ്മങ്ങള്‍ നടന്നത്‌.

യേശുക്രിസ്‌തുവിന്റെ ശ്ലീഹന്മാരില്‍, 2 യാക്കോബ്‌മാരുണ്ടെന്നും, അവരെ വലിയ യാക്കോബ്‌ എന്നും ചെറിയ യാക്കോബ്‌ എന്നുമാണ്‌ വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ്‌ വലിയ യാക്കോബ്‌ എന്നറിയപ്പെടുന്ന യാക്കോബ്‌ ശ്ലീഹയെന്നും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ജേക്കബ്‌ പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ്‌ ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code