Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ പള്ളിയുടെ ഇടവക ദിനം ആഘോഷിച്ചു   - എബി മക്കപ്പുഴ

Picture

ഡാലസ്‌:മാര്‍ത്തോമ സഭ നോര്‌ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ അതിമനോഹരമായ പള്ളികളില്‍ ഒന്നായ ഡാലസ്‌ സെന്റ്‌ പോള്‍സ്‌്‌ മാര്‍ത്തോമാ പള്ളിയുടെ ഇടവകദിനം ലളിതമായ ചടങ്ങുകളോട്‌ കൂടി ആഘോഷിക്കപ്പെട്ടു.

വിശുദ്ധ കൃബ്ബാനക്ക്‌ ശേഷം നടന്ന യോഗത്തില്‍ നോര്‌ത്ത്‌ അമേരിക്കന്‍ ഭദ്രാസന സെക്രടറി റവ.ബിനോയ്‌ ജെ. തോമസ്‌ മുഖ്യഅതിഥി ആയിരുന്നു. ശ്രീ. ജോണ്‍ ഉമ്മന്റെ പ്രാരംഭ പ്രാത്ഥനയോട്‌ കൂടി ആരംഭിച്ച യോഗത്തില്‍ ഇടവക വൈസ്‌ പ്രസിഡണ്ട്‌ ശ്രീ. എബി തോമസ്‌ സ്വാഗതം ആശംസിച്ചു. ഇടവക ദിനത്തോടനുബന്ധിച്ചു ശ്രീ ജോണ്‍ തോമസ്‌ സ്വയമായി രചിച്ചു ഈണം നല്‌കിയ ഗാനങ്ങള്‍ ഗായക സംഘം ആലപിച്ചു.

ഇടവകയുടെ 26 വര്‌ഷത്തെ സംഷിപ്‌ത റിപ്പോര്‌ട്ട്‌ ശ്രീ. സജി പി.ജോര്‌ജ്‌ന അവതരിപ്പിച്ചു. തുടര്‌ന്ന്‌ സീനിയര്‍ സിറ്റിസണ്‍ ആയവരെ പൊന്നാട അണിയിച്ചു ആദരിച്ചു.കൂടാതെ ഈ വര്‌ഷം സ്‌കൂള്‍ കോളേജ്‌ തലത്തില്‍ ഗ്രാജുവെറ്റ്‌ ചെയ്‌ത വിദ്യാര്‌ഥികള്‌ക്ക്‌ പ്ലാക്ക്‌ നല്‌കി അനുമോദിച്ചു..

വെള്ളി, ശനി ദിവസങ്ങളില നടത്തിയ ധ്യാന യോഗത്തിന്റെ സമാപന പ്രസംഗം ശ്രീ.സുബി പള്ളിക്കല്‍ നിര്വചഹിച്ചുകൊണ്ട്‌ ഇടവക ദിന ആഘോഷങ്ങള്‌ക്ക്‌ സമാപ്‌തി കുറിച്ചു. യോഗത്തില്‍ സംബന്ധിച്ചവര്‌ക്കു ഇടവക കോട്രസ്‌ടീ രാജന്‌കുളഞ്ഞു ചിറയില്‍ കൃതജ്ഞത അറിയിച്ചു. യോഗത്തിനു ശേഷം ഇടവക ചുമതലക്കാര്‍ സ്‌നേഹവിരുന്നു ഒരുക്കിയിരുന്നു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code