Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജി.ഡി.പി.എസ്‌ അരിസോണ ശ്രീനാരായണ ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിച്ചു

Picture

അരിസോണ: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ അരിസോണയിലെ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ 161-മത്‌ ഗുരുദേവ ജയന്തി ആഘോഷം, ദാര്‍ശനിക സമ്മേളനം, ഓണാഘോഷ പരിപാടികള്‍, വിവിധ വിഷയങ്ങളെ പറ്റി കുട്ടികളുടെ പ്രസംഗം ,ഡാന്‍സ്‌ ,കരോകെ പാട്ടുകള്‍ ,കവിത,തിരുവാതിര,വഞ്ചി പാട്ട്‌,സിനെമാടിക്‌ ഡാന്‍സ്‌, ഓണസദ്യ എന്നിവയോടുകൂടി വിപുലമായി ആഘോഷിച്ചു. ചതയാഘോഷം സഭാ പ്രവര്‍ത്തകര്‍ ദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

ദാര്‍ശനിക സമ്മേളനം ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ പ്രസിഡണ്ട്‌ ഷാനവാസ്‌ കാട്ടൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ജി.ഡി.പി.എസ്‌ അരിസോണ മുന്‍ പ്രസിഡന്റും എസ്‌.എന്‍.എ കാലിഫോര്‍ണിയയുടെ നിയുക്ത പ്രസിഡന്റുമായ ഹരി പീതാംബരന്‍ ശ്രീ നാരായണ ഗുരുദേവന്റെ പാവനമായ ജീവിതത്തെ പറ്റിയും,കൃതികളെ പറ്റിയും , റിട്ട പ്രൊഫസര്‍ സാവിത്രി (ടെക്‌സസ്‌) (ഗവണ്‍മെന്റ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌, തിരുവനന്തപുരം) നയിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്കും , മറ്റു താത്‌പ്പര്യമുള്ള ആര്‍ക്കും പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനത്തെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. തുടര്‍ന്നു സഭയുടെ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ ,ജോയിന്റ്‌ സെക്രട്ടറി വിജയന്‍ ദിവാകരന്‍ , ട്രഷഖര്‍ ജോലാല്‍ കരുണാകരന്‍ ,മീഡിയ പബ്ലിസിറ്റി അരവിന്ദ്‌ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷത്തില്‍ അരിസോണയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഗുരുദേവ വിശ്വാസികള്‍ പങ്കെടുത്തു . സഭ മാസന്തോറും ഗുരു പൂജ നടത്തുന്നുണ്ട്‌. വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക ഷാനവാസ്‌ കാട്ടൂര്‍(4805773009), ശ്രീനി പൊന്നച്ചന്‍(4802743761) www.GDPS.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code