Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പതിനഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ രണ്ടാമത്തെ പ്രതിയുടെ വധശിക്ഷയും നടപ്പാക്കി   - പി.പി.ചെറിയാന്‍

Picture

മിസ്സോറി: പതിനഞ്ചു വയസുകാരിയെ വീടിനു സമീപത്തു നിന്നു തട്ടി കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളില്‍ രണ്ടാമത്തെ പ്രതി റോഡ്രിക്കിന്റെ വധശിക്ഷ മിസ്സൗറിയില്‍ നടപ്പാക്കി. ടെയ്‌ ലര്‍ എന്ന മറ്റൊരു പ്രതിയുടെ വധശിക്ഷ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിരുന്നു.

1989 മാര്‍ച്ചില്‍ കന്‍സാസിലാണ്‌ സംഭവം നടന്നത്‌. വീടിനു സമീപം ബസ്‌ കാത്തു നിന്നിരുന്ന പെണ്‍കുട്ടിയെ രണ്ടു പ്രതികള്‍ ചേര്‍ന്ന്‌ ട്രക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചശേഷം കുത്തികൊല്ലുകയായിരുന്നു.

മൂന്നു ദിവസത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട വാഹനത്തിന്റെ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.ക്രൂരവും അസാധാരണവുമായ ഈ കേസില്‍ രണ്ടു പേര്‍ക്കും കോടതി 1991 ല്‍ വധശിക്ഷ വിധിച്ചു. ഈ വധശിക്ഷയോടെ മിസ്സോറിയില്‍ ഈ വര്‍ഷം 6 പേരുടെ വധശിക്ഷ നടപ്പാക്കി.

അമേരിക്കയില്‍ ഇതുവരെ 20 പേരുടെ വധശിക്ഷയാണ്‌ നടപ്പാക്കിയിട്ടുളളത്‌. വിഷം കുത്തിവച്ചു നടപ്പാക്കുന്ന വധശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരുന്നുണ്ടെങ്കിലും വധശിക്ഷ നിര്‍ബ്ബാധം തുടരുകയാണ്‌. കൊലപാതകങ്ങളുടെയും കുറ്റ കൃത്യങ്ങളുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code