ഫോനിക്സ് രണ്ടു വയസ് പ്രായമുളള ഇരട്ട കുട്ടികളെ മാതാവ് വെളളത്തില്‍ മുക്കി കൊന്നു. ഇവരുടെ മൂന്നു വയസുളള കുട്ടിയെ വെളളത്തില്‍ താഴ്ത്തി കൊല്ലുന്നതിനുളള ശ്രമം സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു. ഫോനിക്സില് ആണു സംഭവം.
എന്റെ കുട്ടികളേയോ, എന്നേയൊ സ്നേഹിക്കാന്‍ ആരുമില്ല. അതുകൊണ്ടാണ് കുട്ടികളെ കൊല്ലാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മിറിയ ലോപസ് (22) പൊലീസിനോട് പറഞ്ഞു.
വീടിനകത്തെ ബാത്ത് ടബിലാണ് ഇരട്ട കുട്ടികളെ വെളളത്തില്‍ താഴ്ത്തി പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നത്.
ഞായറാഴ്ച വീടിനകത്ത് ബെഡില്‍ കിടന്നിരുന്ന കുട്ടികളെ ലോപസിന്റെ മാതാവാണ് ആദ്യം കണ്ടത്. ഉറക്കമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് ഇരുവരും മരിച്ച വിവരം ഇവര്‍ അറിയുന്നത്. പെട്ടെന്ന് ബഹളം വച്ചപ്പോള്‍ മൂന്നാമത്തെ കുട്ടിയെ ബാത്ത് ടബില്‍ താഴ്ത്തി പിടിച്ചിരുന്ന ലോപസ് അവിടെ നിന്നും ഓടി പുറത്തു വരികയായിരുന്നു. മാതാവാണ് പൊലീസില്‍ വിവരം അറിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments