ഡാലസ് : കുറഞ്ഞ വരുമാനക്കാരായ ടെക്സാസിലെ ജനങ്ങള്‍ക്ക് നിയമ സഹായം നല്കി വരുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗീസിന് സ്റ്റേറ്റ് ബാര്‍ ഓഫ് ടെക്സാസിന്റെ അംഗീകാരം !
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ലാല്‍ വര്‍ഗീസിനെ ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
2007 മുതല്‍ സ്റ്റേറ്റ് ബാര്‍ ഓഫ് ടെക്സാസ് പ്രൊബോണൊ കോളേജ് മെമ്പര്‍, 1992 മുതല്‍ സ്റ്റേറ്റ് ബാര്‍ ഓഫ് ടെക്സാസ് മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു വരുന്ന ലാല്‍ വര്‍ഗീസ് ഡാലസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന നിയമോപദേശകന്, സഭാ ലീഗല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും ലാല്‍ വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്, നാഷണല്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്, ഡാലസ് ഏഷ്യന്‍ അമേരിക്കന്‍ ബാര്‍ അസോസിയേഷന്, യുഎസ് ഇമ്മിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന് തുടങ്ങിയ നിരവധി സംഘടനകളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കണം.
Comments