വിയന്ന: വിനീത് ശ്രീനിവാസും അനുജന് ധ്യാന്‍ ശ്രീനിവാസും ഒന്നിക്കുന്ന കുഞ്ഞിരാമായണം വിയന്നയില്‍ റിലീസിന് തയാറെടുക്കുന്നു. ഓണചിത്രമായി കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ വേറിട്ട അഭിപ്രായം നേടിയെടുത്ത് പ്രേക്ഷകപ്രീതി നേടിയ കുഞ്ഞിരാമയണം അതേ ദിവസങ്ങളില്‍ത്തന്നെ യുറോപ്പിലും റിലീസ് ചെയ്തു.
ഏറെ പുതുമകളുമായി 80കളിലെ നാടും അവിടുത്തെ സ്വാഭാവിക തമാശകളുമായിട്ട് ചിത്രം പ്രേക്ഷകരോടു സംവദിക്കുന്നത്. വിനീതിന്റെ സംവിധാന സഹായി ആയിരുന്ന ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കി ചിത്രം നിര്‍മിച്ചത്.
വിയന്നയിലെ ഗാസോമീറ്ററിലുള്ള ഹോളിവുഡ് മേഗപ്ലെക്സില് ചിത്രം പ്രദര്‍ശനത്തിനെത്തും. സെപ്റ്റംബര്‍ 12നു (ശനി) ഉച്ചകഴിഞ്ഞ് 2.30 നും വൈകുന്നേരം 6.30 നും സെപ്റ്റംബര്‍ 13നു (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 നും വൈകിട്ട് 7.30 നും നാല് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ 069911320561.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments