കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയിലുള്ള ഓക്ലന്‍ഡിലാണു സംഭവം. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂണിയര്‍ ഡ്രൈവിലെ പാതയോരത്ത് വെയിലത്തു നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിശ്ചലമായി കിടക്കുന്ന പിഞ്ചുകുഞ്ഞ്. കാഴ്ച കണ്്ടു പരിഭ്രാന്തരായ വഴിയാത്രക്കാര്‍ ആദ്യം വാതില്‍ തുറക്കാന്‍ നോക്കി. ഗ്ലാസ് ഉയര്‍ത്തിവച്ച് ലോക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. പുറത്ത് കനത്ത ചൂടും. കുഞ്ഞിനെ പൂട്ടിയിട്ടു പോയ കാര്‍ ഉടമയെ അന്വേഷിച്ചു ചിലര്‍ നെട്ടോട്ടമായി. കുഞ്ഞിന്റെ ജീവന് അപകടത്തിലാണെന്നു മനസിലായ അവര്‍ ഒടുവില്‍ കാലിഫോര്‍ണിയന്‍ പോലീസിനെ അറിയിച്ചു.
മറ്റു മാര്‍ഗമില്ലാതെ പോലീസ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ കയ്യിലെടുത്തപ്പോഴാണ് പോലീസുകാര്‍ക്ക് അബദ്ധം മനസിലായത്. കാറിനുള്ളില്‍ കിടന്നത് ഒറിജിനലിനെ വെല്ലുന്ന പാവയായിരുന്നു. എന്തായാലും മറ്റുള്ളവരുടെ സുരക്ഷയാണു വലുതെന്നും കാറിന്റെ ചില്ലുതകര്‍ത്തത് ന്യായമായ കാര്യത്തിനാണെന്നുമാണു പോലീസിന്റെ വാദം. ഇതുപോലെ പാവയാണെങ്കിലും മനുഷ്യക്കുഞ്ഞാണെങ്കിലും കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്്ടാല്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുതെന്നു ജനങ്ങളെ ഉപദേശിച്ച ശേഷമാണു പോലീസ് ഉദ്യോഗസ്ഥര്‍ പോയത്.
Comments