Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ്‌ പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടന്‍ ബ്രോംലിയില്‍   - അപ്പച്ചന്‍ കണ്ണന്‍ചിറ

Picture

ലണ്ടന്‍ ബ്രോംലി:ക്രിസ്‌തുവില്‍ ജീവിച്ച്‌ അവനില്‍ വളരുവാനും കുടുംബ ജീവിതവും വ്യക്തി ജീവിതവും നവീകരിക്കപ്പെടുവാനും ഉതകുന്ന, ബഹുമാനപെട്ട പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന,കുടുംബ നവീകരണ ധ്യാനം, ബ്രോംലിയില്‍ വെച്ച്‌ സെപ്‌തംബര്‍ 5,6,(ശനി,ഞായര്‍) തിയ്യതികളില്‍ നടത്തപ്പെടുന്നു.വൈകുന്നേരം 6.30 മണി മുതല്‍ 10 മണി വരെയാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌.കുട്ടികള്‍ക്കായി പ്രത്യേക സെഷന്‍ ഉണ്ടായിരിക്കുന്നതാണ്‌.

ദൈവാനുഗ്രഹത്തില്‍ നിറഞ്ഞ്‌ കുടുംബ നവീകരണത്തിന്റെ ദൈവാനുഭവം നുകരാന്‍ ബ്രോമിലി സിറോമലബാര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടച്ചന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.`കര്‍ത്താവായ യേശുക്രിസ്‌തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍''(കൊളോസോസ്‌ 2:6) എന്നാ ബൈബിള്‍ വാക്യം ആസ്‌പദമാക്കി നടത്തുന്ന വചന ശുശ്രുഷയാണ്‌ ബ്രോംലിയില്‍ നടത്തപ്പെടുക.വിപുലമായ പാര്‍ക്കിംഗ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

St : Joseph's Catholic Church, Plaistowlane,Bromley,Kent. , BR1 2PR.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സിബി മാത്യു :07412261169, ബിജു ചാക്കോ :07794778252 എന്നിവരെ ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code