ലോകത്തിലെ ഏറ്റവും വലിയ കേക്ക് കാണാം - ജോര്‍ജ് ജോണ്‍
മിലാന്: ഇറ്റലിയിലെ മിലാന് വ്യാപാരമേളയില്‍ കുറേ പാചകവിദഗ്ധര്‍ ചേര്‍ന്ന് ഒരു കേക്ക് തയാറാക്കി. അത് 1000 കിലോഗ്രാം വരുന്ന ഒരു ഭീമന് കേക്ക്. ഒരു ക്രിക്കറ്റ് പിച്ചിനോളം വലിപ്പമുണ്ടായിരുന്നു ഈ കേക്കിന്. നിറയെ ക്രീമും പഞ്ചസാരയുമൊക്കെച്ചേര്ത്ത് ഉഗ്രനായി ബേക്ക് ചെയ്തെടുത്ത കേക്കിന്റെ നീളം 16.46 മീറ്റര്‍, വീതി 13.94 മീറ്ററും. ഇറ്റലിയിലെ കേക്ക് ഡിസൈനര്‍മാരുടെ ദേശീയ കൂട്ടായ്മയിലെ അംഗങ്ങളായ 300 പേരാണ് രാവും പകലും പണിയെടുത്ത് ഈ ഭീമന് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ ഈ കേക്ക് ഗിന്നസ് കേക്കായി റെക്കോര്‍ഡ് ബുക്കിലും കയറിപ്പറ്റി.
Comments