Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രസ്റ്റണ്‍ അല്‍ഫോന്‍സാ ദേവാലയത്തില്‍ ദശദിന ജപമാല സമാപനം ഒക്‌ടോബര്‍ 31ന്

Picture

പ്രസ്റ്റണ്‍: പരിശുദ്ധ ജപമാല മാസമായ ഒക്‌ടോബറില്‍ യൂറോപ്പിലെ പ്രഥമ സീറോ മലബാര്‍ ഇടവകയായ പ്രസ്റ്റണിലെ മാതൃഭക്തര്‍ അര്‍പ്പിച്ചു വരുന്ന ദശദിന ജപമാല സമര്‍പ്പണത്തിന്റെ സമാപനവും ജപമാലരാജ്ഞിയുടെ വിമല ഹൃദയത്തിനു ഇടവകയും ദേവാലയവും പ്രതിഷ്ഠിക്കലും ഒക്‌ടോബര്‍ 31ന് (ശനി) ആഘോഷിക്കുന്നു.


വൈകുന്നേരം 5.30നു ഫാ. ജിനു അരീക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരിശുദ്ധ വാഴ്‌വോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പരിശുദ്ധ ദിവ്യ കാരുണ്യം എഴുന്നള്ളിച്ചുകൊണ്ടു നടത്തുന്ന ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ ആഘോഷമായ സമൂഹമായ ബലി അര്‍പ്പിക്കും.

കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 22 മുതല്‍ ആരംഭിച്ച ദശദിന ജപമാല സമര്‍പ്പണത്തിനു ശനിയാഴ്ച അനുഗ്രഹിതമായ സമാപനമാകും.

പ്രസ്റ്റനില്‍ നടത്തുന്ന ജപമാല സമര്‍പ്പണത്തിലും സമാപന ശുശ്രൂഷകളിലും പങ്കു ചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയില്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code