Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിയന്നയില്‍ പരുമല തിരുമേനിയുടെ പെരുന്നാള്‍ നവംബര്‍ 12ന്

Picture

വിയന്ന: പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുന്നാള്‍ നവംബര്‍ 12നു വിയന്നയില്‍ ആഘോഷിക്കുന്നു. പെരുന്നാളിന്റെ മുന്നൊരുക്കമായി ഒക്‌ടോബര്‍ 31നു വൈകുന്നേരം ഏഴിനു അം താബോര്‍ ദേവാലയത്തില്‍ സന്ധ്യാനമസ്‌കാരം നടക്കും.

12നു രാവിലെ 9.30 പ്രഭാത നമസ്‌കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. പാരിഷ് ഹാളില്‍ നടക്കുന്ന സ്‌നേഹവിരുന്നോടുകൂടി പെരുന്നാള്‍ സമാപിക്കും. മലങ്കരയുടെ മഹാ പരിശുദ്ധനായി വാഴ്ത്തപ്പെടുന്ന തിരുമേനിയുടെ പെരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരെയും പള്ളി കമ്മിറ്റി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. വില്‍സണ്‍ ഏബ്രഹാം: 069918245177.

റിപ്പോര്‍ട്ട്: ജോബി ആന്റണി 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code