പരിചിത ആഴങ്ങളിലൂടെ
കടന്നു പോകുമ്പോഴാണ്
ഓരോ പൊത്തിലും ആഴത്തിലും
ഓരോ എന്നെ കണ്ടത്.
കടലാഴങ്ങളെ കുറിച്ച്
പറഞ്ഞൊരുവളോട് നിര്‍ത്താതെ
കണ്ണാഴാങ്ങളോര്‍മ്മിപ്പിച്ചു
മറ്റൊരു ഞാന്‍ ..
ഒരു കാഴ്ചയിലെ
പൂവസന്തമോര്‍പ്പിച്ചവള്‍
ഞാനതിന്റെ പെരുംഗന്ധത്തെ
ക്കുറിച്ചുപാടി..
ഒരുവളില്‍ കേട്ടത്
കിതച്ചമര്‍ത്തിയമര്‍ന്നുറങ്ങിയത്
വിടര്‍ന്ന കണ്ണോടെ നേര്ത്തലിയുന്ന
കിതപ്പുമായ് ഞാന്‍..
ചില തിരിമറിയലുകളില്
ശ്വാസം മുട്ടിപ്പിച്ച്
പാതിയുറക്കത്തില്‍ ഉണര്‍ത്തുന്നു
എന്നെ ഞാന്‍ .....!
ആരാണെന്ന ചോദ്യത്തിന്
നീയല്ലേ ,ഞാനല്ലേ എന്ന്അവള്!
എത്രയെത്ര ഞാന്അവള്നീഞാന് !!
=======================================
self introduction >>
ആര്‍ഷ ആഭിലാഷ് ഏഴുത്തിന്റെ ലോകത്തു 'ശ്യാമ' എന്ന പേരില്‍ തുടങ്ങി, ഇപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവസാന്നിധ്യം. ബാല്യത്തിലേയും കൌമാരത്തിലേയും എഴുത്തിനോടുള്ള അഭിനിവേശം പൊടി തട്ടിയെടുത്ത് തേച്ചു മിനുക്കുന്നതു ആധുനിക മാധ്യമമായ ബ്ളോഗുകളിലൂടെ.
2008 മുതല്‍ ബ്ലോഗ് രംഗത്ത് സജീവം. ഇടയ്ക്ക് കുടുംബം, ജോലി ഒക്കെ ആയി ഒരു ചെറിയ ഇടവേള. 2004 -2011 കാലയളവില്‍ കോളേജ് ലക്ചറര്‍ ആയും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയും സേവനം. ഇന്നും ഇഷ്ടമേഖല അധ്യാപനവും എഴുത്തും. 2012 മുതല്‍ അമേരിക്കയില്‍ കുടുംബത്തോടൊത്ത് താമസം .
അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളി' മാസിക സബ് എഡിറ്റര്‍ , കോളമിസ്റ്റ്.
ഈമഷി ഓണ്‍ലൈന്‍ മാസിക എഡിറ്റോറിയല്‍ അംഗം.
അമേരിക്കയില്‍ നിന്നും ഉള്ള ആദ്യ മലയാളം റേഡിയോ സംരംഭം ആയ `മലയാളി' എഫ് എം റേഡിയോ ജോക്കി, ന്യൂസ് റീഡര്‍.
2014 ല്‍ ആദ്യ കവിതാസമാഹാരം 'പുനര്ജ്ജനിയിലൂടൊരു നഷത്രക്കുഞ്ഞ് ' പ്രകാശിതമായി .
2013-2014 കാലയളവുകളില്‍ ഇറങ്ങിയ 4 മലയാള പുസ്തകങ്ങളില്‍ പങ്കാളിത്തം ( ഭാവാന്തരങ്ങള്‍ , ചിരുകകള്‍ ചിലയ്ക്കുമ്പോള്‍, ഹരിശ്രീ കവിതകള്‍, ഒറ്റമരം).
ആസ്ത്രേലിയയില്‍ നിന്നും( മലയാളം വാര്‍ത്ത), UK യില്‍ നിന്നും ( ഇന്‍ഫോ മലയാളി) പ്രസിദ്ധീകരിക്കുന്ന ഒണ്‍ലൈന്‍ പത്രങ്ങളില്‍ സ്ഥിരം കോളമിസ്റ്റ്.വെട്ടം ഓണ്‍ലൈന്‍, മലയാളനാട് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം സംഭാവനകള്‍.
Comments